ബ്രൂണോ ഫെർണാണ്ടസ് ഇമ്പ്രൂവാകാനുണ്ട് : വിശദീകരിച്ച് റോയ് കീൻ!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയോട് യുണൈറ്റഡ് സമനില വഴങ്ങിയിരുന്നു. രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷമാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. ആ രണ്ട് ഗോളുകളും നേടിയത് സൂപ്പർ താരമായ ബ്രൂണോ ഫെർണാണ്ടസായിരുന്നു.
മത്സരത്തിൽ യുണൈറ്റഡിന് വേണ്ടി ഹാരി മഗ്വയ്ർ കളിച്ചിരുന്നില്ല. അത്കൊണ്ട് തന്നെ മത്സരത്തിലെ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസായിരുന്നു.എന്നാൽ ബ്രൂണോ ഫെർണാണ്ടസിന്റെ ലീഡർഷീപ് ഇനിയും ഇമ്പ്രൂവാകാനുണ്ട് എന്നറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ യുണൈറ്റഡ് ഇതിഹാസമായ റോയ് കീൻ.മത്സരശേഷം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീനിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Roy Keane explains where Bruno Fernandes must improve #mufc https://t.co/iynVf3vx1V
— Man United News (@ManUtdMEN) January 15, 2022
” നിങ്ങൾ ഒരു മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയാൽ നിങ്ങൾ സന്തോഷിക്കണമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.പക്ഷെ മത്സരത്തിന്റെ മറ്റു പല ഭാഗങ്ങളിൽ അദ്ദേഹം ഇമ്പ്രൂവ് ആവാനുണ്ട്.പ്രത്യേകിച്ച് ലീഡർഷിപ്പിന്റെ കാര്യത്തിൽ.അദ്ദേഹത്തിന്റെ ഗോളുകളെയും പ്രകടനത്തേയും ഞാൻ ഇഷ്ടപ്പെടുന്നു.അദ്ദേഹം ഗോളുകൾ നേടാനും അസിസ്റ്റുകൾ നൽകാനും മിടുക്കനാണ് എന്ന് നമുക്കറിയാം.താരങ്ങൾ എന്തൊക്കെ ചെയ്യാൻ പാടില്ല എന്നുള്ളത് നമുക്ക് വിലയിരുത്താം.പക്ഷെ നെഗറ്റീവ് കാര്യങ്ങളെക്കാൾ ഒരുപാട് നല്ല കാര്യങ്ങൾ ബ്രൂണോ ചെയ്യുന്നുണ്ട്.തന്റെ ടീം മെച്ചപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.അവിടെയാണ് അദ്ദേഹത്തിന്റെ ലീഡർ ഷിപ് ക്വാളിറ്റി വരേണ്ടത് ” ഇതാണ് കീൻ പറഞ്ഞിരിക്കുന്നത്.
ഈ സീസണിൽ വേണ്ടത്ര മികവിലേക്ക് ഉയരാൻ ബ്രൂണോക്ക് സാധിച്ചിരുന്നില്ല. പക്ഷേ താരത്തിന്റെ ഈ പ്രകടനം യുണൈറ്റഡിന് ആശ്വാസം നൽകുന്ന ഒന്നാണ്.