ബ്രൂണോക്കും പരിക്ക്, വലഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്!

നാളെ പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ലിവർപൂളാണ്. നാളെ രാത്രി ഇന്ത്യൻ സമയം 9 മണിക്ക് ഓൾഡ് ട്രാഫോഡിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക.

എന്നാൽ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം അവർക്ക് കാര്യങ്ങൾ ഒട്ടും ശുഭകരമല്ല. യുണൈറ്റഡിന്റെ നിരവധി സൂപ്പർ താരങ്ങൾ പരിക്കിന്റെ പിടിയിലാണ്. പുതുതായി ബ്രൂണോ ഫെർണാണ്ടസിന്റെ പരിക്കാണ് പരിശീലകനായ സോൾഷെയർ സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ ഫ്രഡ്‌, റാഷ്ഫോർഡ് എന്നിവരും പരിക്കിന്റെ പിടിയിലാണ് എന്നുള്ള കാര്യം സോൾഷെയർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ താരങ്ങൾ ലിവർപൂളിനെതിരെ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. നിലവിൽ പരിക്ക് അലട്ടുന്ന യുണൈറ്റഡ് താരങ്ങൾ ആരൊക്കെയാണ് എന്നുള്ളത് ഒന്ന് പരിശോധിക്കാം.

1- റാഫേൽ വരാനെ

യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിൽ ആണ് വരാനെക്ക്‌ പരിക്കേറ്റത്. നവംബറിൽ താരം മടങ്ങി എത്തുമെന്നാണ് പ്രതീക്ഷ.

2-ഫ്രഡ്‌

കഴിഞ്ഞ അറ്റലാന്റക്കെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിൻ ഹാംസ്ട്രിംഗ് ഇഞ്ചുറി പിടിപ്പെട്ടത്.താരം ലിവർപൂളിനെതിരെ ഉണ്ടാവുന്ന കാര്യം സംശയത്തിലാണ്.

3-ബ്രൂണോ

താരത്തിന് പരിക്കേറ്റ വിവരം സോൾഷെയറാണ് കൺഫേം ചെയ്തത്. എന്ന് തിരികെ എത്തുമെന്നുള്ളത് വ്യക്തമല്ല.

4- റാഷ്ഫോർഡ്

കഴിഞ്ഞ അറ്റലാന്റക്കെതിരെയുള്ള മത്സരത്തിലാണ് റാഷ്ഫോർഡിന് പരിക്കേറ്റത്.ലിവർപൂളിനെതിരെ താരം ഉണ്ടായേക്കില്ല.

5- ആന്റണി മാർഷ്യൽ

യുവേഫ നേഷൻസ് ലീഗിൽ കളിക്കുന്നതിനിടെയാണ് മാർഷ്യലിന് പരിക്കേറ്റത്. ലെസ്റ്റർ, അറ്റലാന്റ മത്സരമൊക്കെ താരത്തിന് നഷ്ടമായിരുന്നു. എന്ന് തിരികെ എത്തുമെന്നുള്ളത് വ്യക്തമല്ല.

കഴിഞ്ഞ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിലും വിജയിക്കാൻ യുണൈറ്റഡിന് സാധിച്ചിട്ടില്ല. അതേസമയം ലിവർപൂൾ ആവട്ടെ ഈ പ്രീമിയർ ലീഗിൽ പരാജയമറിഞ്ഞിട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *