ബ്രസീലിയൻ സൂപ്പർ താരത്തെ സ്വന്തമാക്കാൻ രംഗത്ത് വന്ന് മാഞ്ചസ്റ്റർ സിറ്റി!

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഇനിയും തങ്ങളുടെ സ്‌ക്വാഡിന്റെ ശക്തി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്കാണ് ഇപ്പോൾ പെപ് ഗ്വാർഡിയോളക്ക് ഒരു താരത്തെ ആവശ്യമുള്ളത്. നിരവധി താരങ്ങളെ ഇപ്പോൾ സിറ്റി ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

അതിലൊരു താരമാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ റെനാൻ ലോദി. 24 കാരനായ താരത്തിൽ സിറ്റിക്ക് താല്പര്യമുണ്ട് എന്നുള്ള കാര്യം പ്രമുഖ മാധ്യമമായ ടെലെഗ്രാഫാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മാർക്ക് കുക്കുറെല്ലയെ നഷ്ടമായതോടെ കൂടുതൽ പണമറിഞ്ഞുകൊണ്ട് മറ്റുള്ള താരങ്ങളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ സിറ്റിയുള്ളത്.

അതേസമയം സാലറി ബിൽ പ്രശ്നവും സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്ന അത്ലറ്റിക്കോ മാഡ്രിഡ് താരത്തെ പോകാൻ അനുവദിച്ചേക്കും. പരിശീലകനായ ഡിയഗോ സിമയോണിയെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ റെനാൻ ലോദിക്ക് കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ താരത്തിന് പലപ്പോഴും ബെഞ്ചിൽ ഇരിക്കേണ്ടി വന്നിരുന്നു. മാത്രമല്ല കൂടുതൽ താരങ്ങളെ സിമയോണി എത്തിക്കുകയും പരീക്ഷിക്കുകയും ചെയ്തതോടെ താരത്തിന്റെ സാധ്യതകൾ കുറയുകയാണ് ചെയ്തിട്ടുള്ളത്.

എന്നാൽ ലോദിയെ മാത്രമല്ല സിറ്റി ലക്ഷ്യം വെക്കുന്നത്.റാഫേൽ ഗ്വരയ്രൊ,ബോർന സോസ,കീറൻ ടിയെർനി എന്നിവരൊക്കെയും ഈ സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ സിറ്റി പരിഗണിക്കുന്നുണ്ട്.2019-ൽ അത്ലറ്റിക്കോയിൽ എത്തിയ ലോദി ക്ലബ്ബ് വിടാൻ ഒരുക്കമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. പക്ഷേ താരത്തിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റി എത്രത്തോളം മുന്നോട്ടുപോകുമെന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *