ബ്രസീലിയൻ സൂപ്പർ താരത്തെ കൂടി റാഞ്ചി ന്യൂകാസിൽ!

പുതിയ ഉടമസ്ഥർക്ക് കീഴിൽ ടീമിനെ ശക്തിപ്പെടുത്തുന്ന തിരക്കിലാണ് നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡുള്ളത്. ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ രണ്ട് സൈനിങ്ങുകൾ ന്യൂകാസിൽ നടത്തി കഴിഞ്ഞിട്ടുണ്ട്.കീറൻ ട്രിപ്പിയർ,ക്രിസ് വുഡ് എന്നിവരെയാണ് ന്യൂകാസിൽ സ്വന്തമാക്കിയിട്ടുള്ളത്.

എന്നാൽ ഒരു ബ്രസീലിയൻ സൂപ്പർ താരത്തെ കൂടി ന്യൂകാസിൽ സ്വന്തമാക്കി എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.ലിയോണിന്റെ മധ്യനിര താരമായ ബ്രുണോ ഗിമിറസിനെയാണ് ന്യൂകാസിൽ സ്വന്തം തട്ടകത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.പക്ഷെ ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിൽ ബ്രസീലിന്റെ ദേശീയ ടീമിനൊപ്പമാണ് ബ്രുണോ ഗിമിറസുള്ളത്.ബ്രസീലിലെ ബെലോ ഹൊറിസോണ്ടയിൽ വെച്ച് താരം മെഡിക്കൽ പൂർത്തിയാക്കുമെന്നാണ് അറിയാൻ കഴിയുന്നത്. താരത്തിനു വേണ്ടി യുവന്റസ് അടക്കമുള്ള ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നുവെങ്കിലും ന്യൂകാസിൽ അവരെ പിന്തള്ളുകയായിരുന്നു.

33 മില്യൺ പൗണ്ടായിരിക്കും താരത്തിനു വേണ്ടി ന്യൂകാസിൽ ചിലവഴിക്കുക. അങ്ങനെയാണെങ്കിൽ ന്യൂകാസിലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിങ് ആയിരിക്കുമിത്. മുമ്പ് മറ്റൊരു ബ്രസീലിയൻ താരമായ ജോലിന്റണ് വേണ്ടി ന്യൂകാസിൽ 40 മില്യൺ പൗണ്ട് ചെലവഴിച്ചിട്ടുണ്ട്.

24-കാരനായ താരം 2020-ലാണ് ലിയോണിൽ എത്തിയത്.ലിയോണിന് വേണ്ടി ആകെ 71 മത്സരങ്ങൾ കളിച്ച ബ്രൂണോ മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *