ബ്രസീലിന്റെ പരിശീലകനാവുമോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് പെപ് ഗ്വാർഡിയോള!
കഴിഞ്ഞ ദിവസമായിരുന്നു ഫുട്ബോൾ ലോകത്ത് നിന്നും ഒരു റൂമർ പുറത്ത് വന്നത്. അതായത് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു റൂമറുകൾ.CBF പെപ്പിന് ഒരു ഓഫർ നൽകിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
ഏതായാലും ഈ അഭ്യുഹങ്ങളോട് സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള പ്രതികരിച്ചിട്ടുണ്ട്. അതായത് ജീവിതകാലം മുഴുവനും മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായി തുടരാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.ബ്രസീലിന്റെ പരിശീലകനാവില്ല എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.പെപിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 9, 2022
” എനിക്കിവിടെ മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ അവശേഷിക്കുന്നുണ്ട്. ഞാൻ ഇവിടെ വളരെയധികം ഹാപ്പിയാണ്.എല്ലാ കാലവും ഇവിടെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ജീവിതകാലം മുഴുവനും എനിക്കിവിടെ നിൽക്കണം.മാഞ്ചസ്റ്റർ സിറ്റിയേക്കാൾ മികച്ച ഒരു സ്ഥലം നിലവിലില്ല. എനിക്ക് വേണമെങ്കിൽ 10 വർഷത്തേക്ക് കരാർ പുതുക്കാം, പക്ഷേ ഞാനത് ചെയ്യുന്നില്ല. അതിനുള്ള സമയമല്ല ഇത്.എന്തൊക്കെയായാലും എവിടെ നിന്നാണ് ബ്രസീലുമായി ബന്ധപ്പെട്ട വാർത്ത വന്നത് എന്നെനിക്കറിയില്ല ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
നിലവിലെ ബ്രസീലിന്റെ പരിശീലകനായ ടിറ്റെ വേൾഡ് കപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒരു പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് CBF.