ബെർണാഡോ സിൽവ ബാഴ്സയിലേക്ക്? സൂചനകൾ നൽകി പെപ് ഗാർഡിയോള!
മാഞ്ചസ്റ്റർ സിറ്റിയുടെ ജർമ്മൻ സൂപ്പർ താരമായ ഇൽകെയ് ഗുണ്ടോഗനെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു. ഇനി അവരുടെ അടുത്ത ലക്ഷ്യം സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർ താരമായ ബെർണാഡോ സിൽവയാണ്.അദ്ദേഹത്തിന് ബാഴ്സ ഒരു ഓഫർ നൽകിയതായി പ്രമുഖ ജേണലിസ്റ്റ് ജെറാർഡ് റൊമേറോ റിപ്പോർട്ട് ചെയ്തിരുന്നു.
മൂന്നുവർഷത്തെ കരാറാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ ഒരു വർഷത്തേക്ക് കൂടി ഈ കോൺട്രാക്ട് നീട്ടാനുള്ള ഓപ്ഷനും ഉണ്ട്. ഏകദേശം 11 മില്യൺ യൂറോയോളമാണ് സാലറിയായി കൊണ്ട് ബാഴ്സ സിൽവക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.സിൽവ ക്ലബ്ബ് വിട്ടുകൊണ്ട് എഫ്സി ബാഴ്സലോണയിലേക്ക് പോകുമോ എന്ന ചോദ്യം സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളയോട് ചോദിക്കപ്പെട്ടിരുന്നു.
സിൽവക്ക് ബാഴ്സയിലേക്ക് പോകാൻ താല്പര്യമുണ്ട് എന്ന സൂചനകൾ പരിശീലകൻ നൽകി കഴിഞ്ഞു.എന്നാൽ ബാഴ്സ കൃത്യമായ ഒരു ഓഫർ നൽകിയിട്ടില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pep Guardiola: “Barça's interest in Bernardo? I don’t want players who don't want to be here, but we need to get a proper offer, and we didn’t get a proper offer. If they want him, they will get on a plane and meet with the club.” pic.twitter.com/CpX4rj2dyN
— Barça Universal (@BarcaUniversal) August 4, 2023
” ഇവിടെ തുടരാൻ താല്പര്യമില്ലാത്ത താരങ്ങളെ എനിക്ക് ആവശ്യമില്ല.പക്ഷേ ഞങ്ങൾക്ക് കൃത്യമായ ഒരു ഓഫർ ലഭിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് ഒരു കൃത്യമായ ഓഫർ ഇതുവരെ ലഭിച്ചിട്ടില്ല. അവർക്ക് സിൽവയെ വേണമെങ്കിൽ അവർ ഒരു പ്ലെയിൻ പിടിച്ച് ഇങ്ങോട്ട് വന്ന് ക്ലബ്ബിനെ കാണട്ടെ ” ഇതാണ് ബാഴ്സയെ കുറിച്ച് പെപ് പറഞ്ഞിട്ടുള്ളത്.
അതായത് സിൽവക്ക് ബാഴ്സയിലേക്ക് പോകാൻ താല്പര്യമുണ്ട്. ബാഴ്സ മാഞ്ചസ്റ്റർ സിറ്റി ആഗ്രഹിക്കുന്ന രൂപത്തിലുള്ള ഒരു ഓഫർ നൽകി കഴിഞ്ഞാൽ തീർച്ചയായും ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സിൽവയെ സ്വന്തമാക്കാൻ എഫ്സി ബാഴ്സലോണക്ക് സാധിക്കും.