ബെഞ്ചിലിരിക്കുന്നവരേയും കളിപ്പിക്കും : റൊണാൾഡോയുടെ കാര്യത്തിൽ സൂചനകളുമായി ടെൻ ഹാഗ്!

കഴിഞ്ഞ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരൊറ്റ മത്സരത്തിൽ പോലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ഇടം നേടാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല. 17 വർഷത്തിനിടയിൽ ഇതാദ്യമായാണ് റൊണാൾഡോ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ബെഞ്ചിൽ ഇരിക്കുന്നത്. ഇതിനു മുൻപ് 2005-ലായിരുന്നു ഇങ്ങനെ സംഭവിച്ചിരുന്നത്.

ഏതായാലും റൊണാൾഡോക്ക് ആദ്യ ഇലവനിൽ മടങ്ങിയെത്താൻ കഴിയുമോ എന്നുള്ളതിനെ കുറിച്ച് മാധ്യമപ്രവർത്തകർ എറിക്ക് ടെൻ ഹാഗിനോട് ചോദിക്കപ്പെട്ടിരുന്നു. ബെഞ്ചിലിരിക്കുന്ന താരങ്ങൾക്കും ഭാവിയിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ കഴിയുമെന്നുള്ള സൂചനകൾ ടെൻ ഹാഗ് നൽകി കഴിഞ്ഞിട്ടുണ്ട്. ഒന്നോ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിലാവും അവസരം ലഭിക്കുകയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾക്ക് ഒരു സ്‌ക്വാഡുണ്ട്. മാത്രമല്ല നേരത്തെ പറഞ്ഞത് പോലെ തന്നെ സീസണിന്റെ തുടക്കത്തിലാണ് നമ്മളിപ്പോൾ ഉള്ളത്.11 സ്റ്റാർട്ടിങ് പ്ലേയേഴ്സിനേക്കാൾ കൂടുതൽ താരങ്ങൾ നമുക്കുണ്ട്.അതാണ് നിങ്ങൾക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ബെഞ്ചിൽ ഇരിക്കുന്ന താരങ്ങൾക്കും കളിക്കാൻ സാധിക്കും. ഒന്നോ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിലായിരിക്കും അവർക്ക് അവസരങ്ങൾ ലഭിക്കുക.ഒരു ശരിയായ വിന്നിങ് കൾച്ചർ ഞങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു. ഓരോ ദിവസത്തെ ദിനചര്യ അനുസരിച്ചാണ് ഈ പ്രക്രിയകൾ നടന്നു പോകുന്നത്.കാരിങ്ങ്ടണിലേക്ക് വന്നിട്ടുള്ള താരങ്ങളും പരിശീലകരും ക്ലബ്ബിലുള്ള എല്ലാവരും വളരെയധികം ഹൈ സ്റ്റാൻഡേർഡിൽ ഉള്ളവരാണ് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞത്.

ഇന്ന് നടക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ആഴ്സണലാണ് യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 9 മണിക്ക് ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *