ബൂണ്ടിയക്കായി കടുത്ത പോരാട്ടം, ആഴ്സണലിനെ പിന്നിലാക്കി മറ്റൊരു ക്ലബ്!
അർജന്റീനയുടെ പുത്തൻ താരോദയം എമി ബൂണ്ടിയക്കായി ട്രാൻസ്ഫർ മാർക്കറ്റിൽ കടുത്ത പോരാട്ടം. നോർവിച്ചിന് വേണ്ടി കളിക്കുന്ന താരത്തിന് വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്ന ആഴ്സണലിനെ മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല പിന്നിലാക്കിയതായാണ് റിപ്പോർട്ടുകൾ. ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.35 മില്യൺ പൗണ്ടും ആഡ് ഓൺസുമാണ് താരത്തിന് വേണ്ടി ആസ്റ്റൺ വില്ല ഓഫർ ചെയ്തിരിക്കുന്നത്. സംഭവിക്കുകയാണെങ്കിൽ നോർവിച്ചിന്റെ റെക്കോർഡ് ട്രാൻസ്ഫറായിരിക്കുമിത്.
Villa out in front for Buendia, no deal yet, but Arsenal will need to act fast if they want him 👇https://t.co/huClJmu8qR
— Charles Watts (@charles_watts) June 5, 2021
അതേസമയം ആഴ്സണൽ ഇതുവരെ ബിഡ് സമർപ്പിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഈയൊരു അവസരമാണ് ആസ്റ്റൺ വില്ല മുതലെടുത്തിരിക്കുന്നത്.ആസ്റ്റൺ വില്ലയുടെയും ക്ലബ് റെക്കോർഡ് സൈനിങ് ആയിരിക്കുമിത്. ഒന്നോ രണ്ടോ ദിവസങ്ങൾക്കകം തന്നെ ആസ്റ്റൺ വില്ല ഇക്കാര്യം ഒഫീഷ്യലായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
24-കാരനായ താരം നിലവിൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന സ്‌ക്വാഡിനൊപ്പമാണ്. ഇതാദ്യമായാണ് താരത്തിന് ദേശീയ ടീമിൽ നിന്നും വിളി വരുന്നത്. കഴിഞ്ഞ സീസണിൽ നോർവിച്ചിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ബൂണ്ടിയ സെക്കന്റ് ഡിവിഷനിൽ കാഴ്ച്ച വെച്ചിരുന്നത്.15 ഗോളുകളും 16 അസിസ്റ്റുകളും നേടിയ താരം ചാമ്പ്യൻഷിപ് പ്ലയെറാവുകയായിരുന്നു. മാത്രമല്ല നോർവിച്ചിനെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിക്കാനും താരത്തിന് സാധിച്ചു.