ബുദ്ധിമുട്ടേറിയ കിരീടം ഇതിഹാസതാരത്തിന് സമർപ്പിച്ച് ഗ്വാർഡിയോള!

മൂന്ന് മത്സരങ്ങൾ ഇനിയും ബാക്കി നിൽക്കെ പ്രീമിയർ ലീഗ് കിരീടം ചൂടാൻ ഇന്നലെയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചത്. ഇന്നലത്തെ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടതോടെയാണ് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ചത്.നാല് സീസണുകൾക്കിടെ പെപ് ഗ്വാർഡിയോളയുടെ സംഘം ഇത്‌ മൂന്നാമത്തെ പ്രീമിയർ ലീഗ് കിരീടമാണ് ചൂടുന്നത്. ഈ സീസണിലെ കരബാവോ കപ്പും സിറ്റി സ്വന്തമാക്കിയിരുന്നു. മാത്രമല്ല ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിക്കാൻ സിറ്റിക്ക് സാധിച്ചിട്ടുണ്ട്. സീസണിന്റെ തുടക്കത്തിൽ മോശം പ്രകടനം കാരണം 13-ആം സ്ഥാനത്തേക്ക് വരെ സിറ്റി പിന്തള്ളപ്പെട്ടിരുന്നു. പിന്നീടാണ് സിറ്റി അതിൽ നിന്നും ഉയർത്തെഴുന്നേറ്റ് കിരീടം ചൂടിയത്. ഇത്‌ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ച് കൊണ്ട് നേടിയ കിരീടമാണ് എന്നാണ് പെപ് ഗ്വാർഡിയോള ഇതിനെ വിശേഷിപ്പിച്ചത്. ഈ ജനുവരിയിൽ ലോകത്തോട് വിടപറഞ്ഞ സിറ്റി ഇതിഹാസം കോളിൻ ബെല്ലിന് പെപ് ഈ കിരീടം സമർപ്പിക്കുകയും ചെയ്തു.

” ഇവിടെ പരിശീലകനാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.ഒരുപാട് ബുദ്ധിമുട്ടുകൾ തരണം ചെയ്തു കൊണ്ടാണ് ഈ കിരീടം നേടാൻ ഞങ്ങൾക്ക് സാധിച്ചത്. ഓരോ ദിവസവും കിരീടത്തിനായി ഇവിടുത്തെ താരങ്ങൾ പോരാടുകയായിരുന്നു.ക്ലബ്ബിനകത്തും പുറത്തുമായി ഞങ്ങളെ പിന്തുണ എല്ലാവരോടും നന്ദി പറയുന്നു. പല വിധ കാരണങ്ങൾ കൊണ്ട് ഇതൊരു ബുദ്ധിമുട്ടേറിയ വർഷമാണ്.സീസണിന്റെ തുടക്കത്തിൽ തന്നെ പ്രീമിയർ ലീഗിന് ഞങ്ങൾ വളരെയധികം പ്രാധാന്യം കല്പിച്ചിരുന്നു.ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഞങ്ങൾക്ക് മത്സരിക്കേണ്ടി വന്നു.ഏതായാലും ഈ പ്രതിസന്ധി ഘട്ടത്തിലും ഞങ്ങളെ പിന്തുണച്ച ആരാധകർക്ക് നന്ദി പറയുന്നു.നമുക്ക് എല്ലാവർക്കും കൂടി ഒരിക്കൽ ഒരുമിച്ച് ഇത്‌ ആഘോഷമാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.ഈ കിരീടം ഞാൻ ആരാധകർക്ക് സമർപ്പിക്കുന്നു. കൂടാതെ സിറ്റി ഇതിഹാസമായ കോളിൻ ബെല്ലിനും സമർപ്പിക്കുന്നു ” പെപ് ഗ്വാർഡിയോള പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *