ബിയൽസക്ക് വിടവാങ്ങൽ സന്ദേശവുമായി കോന്റെയും പെപ് ഗ്വാർഡിയോളയും!

നിലവിൽ ഒരു മോശം സമയത്തിലൂടെയാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ലീഡ്സ് യുണൈറ്റഡ് കടന്നുപോകുന്നത്.നിരവധി വമ്പൻ തോൽവികൾ കഴിഞ്ഞ മത്സരങ്ങളിൽ ലീഡ്സിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ പരിശീലകനായ മാഴ്സെലോ ബിയൽസക്ക് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു. നാലുവർഷത്തോളം ലീഡ്‌സിനെ പരിശീലിപ്പിച്ച ബിയൽസയായിരുന്നു അവരെ ദീർഘ കാലത്തിനു ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിച്ചത്.

ഏതായാലും ബിയൽസിക്കിപ്പോൾ പ്രമുഖ പരിശീലകരായ അന്റോണിയോ കോന്റെയും പെപ് ഗാർഡിയോളയും വിടവാങ്ങൽ സന്ദേശം നൽകിയിട്ടുണ്ട്.കോന്റെയുടെ ടോട്ടൻഹാമിനോട് പരാജയപ്പെട്ടതിനു ശേഷമാണ് ബിയൽസക്ക് സ്ഥാനം നഷ്ടമായത്.ഇതേ കുറിച്ച് കോന്റെ പറയുന്നത് ഇങ്ങനെയാണ്.

” സത്യം പറഞ്ഞാൽ ഞാൻ വളരെയധികം അസ്വസ്ഥനാണ്.എന്തെന്നാൽ നാം സംസാരിക്കുന്നത് വളരെ പ്രധാനപ്പെട്ട, ഒരുപാട് പരിശീലകരുടെ അധ്യാപകനായ ഒരു പരിശീലകനെ കുറിച്ചാണ്. ഞാൻ കഴിഞ്ഞ ദിവസം ആ ന്യൂസ് വായിച്ചപ്പോൾ എന്നെ അത് വളരെയധികം വേദനിപ്പിച്ചു. ഞാൻ അദ്ദേഹവുമായി പലകാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു. ഈ തീരുമാനത്തിൽഞാൻ വളരെ അസ്വസ്ഥനാണ്. പക്ഷേ ക്ലബ്ബിന്റെ തീരുമാനത്തെ ഞാൻ മനസ്സിലാക്കുന്നു ” ഇതാണ് കോന്റെ പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള പറഞ്ഞത് ഇങ്ങനെയാണ്.

” ബിയൽസയുടെ ലെഗസി ലീഡ്‌സ് നഗരത്തിലും ക്ലബ്ബിലും താരങ്ങളോടൊപ്പവും ഉണ്ട്. നിർഭാഗ്യവശാൽ റിസൾട്ടുകളുടെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത് നമ്മളെ പോലെയുള്ള പരിശീലകരാണ്. നിലവിൽ ലീഡ്‌സ് അത്ര നല്ല നിലയിലല്ല. പക്ഷേ കഴിഞ്ഞ നാല് സീസണുകളിൽ അദ്ദേഹം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഞാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു ” ഇതാണ് പെപ് പറഞ്ഞത്.

ബിയൽസയുടെ പകരക്കാരനായി കൊണ്ട് പുതിയ പരിശീലകൻ ലീഡ്സ് നിയമിച്ചിട്ടുണ്ട്.ജെസ്സേ മാർഷാണ് ഇനി ലീഡ്‌സിന് തന്ത്രങ്ങൾ മെനയുക.

Leave a Reply

Your email address will not be published. Required fields are marked *