ബാഴ്‌സ സൂപ്പർ താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലെത്തി ന്യൂകാസിൽ!
ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരമായ ഫെറാൻ ടോറസിനെ സ്വന്തമാക്കിയത്. എന്നാൽ താരത്തെ ഇതുവരെ രജിസ്റ്റർ ചെയ്യാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല.വെയ്ജ് ബില്ലാണ് ഇതിന് തടസ്സമായി നിലകൊള്ളുന്നത്. അത്കൊണ്ട് തന്നെ സൂപ്പർ താരങ്ങളായ ഫിലിപ്പെ കൂട്ടീഞ്ഞോ, സാമുവൽ ഉംറ്റിറ്റി എന്നിവരെ ബാഴ്‌സ കൈവിടുകയാണ്.
ഇപ്പോഴിതാ സാമുവൽ ഉംറ്റിറ്റിയെ സ്വന്തമാക്കുന്നതിന് തൊട്ടരികിൽ എത്തിയിരിക്കുകയാണിപ്പോൾ പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ്. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു സെന്റർ ബാക്കിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ന്യൂകാസിൽ ഉംറ്റിറ്റിയിലേക്ക് എത്തിയത്.അത്ലറ്റിക്കോയുടെ സൂപ്പർ താരമായ കീരൻ ട്രിപ്പിയറിനെ ന്യൂകാസിൽ സൈൻ ചെയ്തു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിരുന്നു.
— Murshid Ramankulam (@Mohamme71783726) January 6, 2022
എന്നാൽ ആറു മാസത്തെ ലോൺ അടിസ്ഥാനത്തിലാവും ഉംറ്റിറ്റി ന്യൂകാസിലിൽ എത്തുക. ബാഴ്സക്ക് താരത്തെ സ്ഥിരമായി വിൽക്കാൻ താൽപര്യമുണ്ടെങ്കിലും ഉംറ്റിറ്റിക്ക് അതിന് സമ്മതമല്ല.അത്കൊണ്ട് തന്നെ ഈ സീസൺ പൂർത്തിയായശേഷം ബാഴ്സയിലേക്ക് തന്നെ തിരികെ എത്താനാണ് ഉംറ്റിറ്റിയുടെ പദ്ധതി.
നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ പത്തൊൻപതാം സ്ഥാനത്താണ് ന്യൂകാസിൽ ഉള്ളത്
എന്നാൽ പുതിയ ഉടമസ്ഥർക്ക് കീഴിൽ പുതിയ താരങ്ങളെ എത്തിച്ചുകൊണ്ട് ഒരു തിരിച്ചുവരവിനുള്ള ശ്രമമാണ് നിലവിൽ ന്യൂ കാസിൽ നടത്തുന്നത്. അതേസമയം പരിക്കും ഫോമൗട്ടുമായി വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്ത താരമായ ഉംറ്റിറ്റി തന്റെ ഫോം വീണ്ടെടുക്കാനാവുമെന്നുള്ള പ്രതീക്ഷയിലാണ്.