ബാഴ്സ സൂപ്പർ താരത്തെ നോട്ടമിട്ട് ലിവർപൂൾ
ബാഴ്സയുടെ മുന്നേറ്റനിരയിലെ സൂപ്പർ താരം ഉസ്മാൻ ഡെംബലയിൽ കണ്ണുവെച്ച് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ. താരത്തെ സ്വന്തമാക്കാൻ റെഡ്‌സിന്റെ പരിശീലകൻ യുർഗൻ ക്ലോപ് താല്പര്യം പ്രകടിപ്പിച്ചതായാണ് പ്രമുഖമാധ്യമായ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്. ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ താരത്തിന് വേണ്ടി ലിവർപൂൾ ശ്രമം നടത്തിയേക്കുമെന്നും റിപ്പോർട്ട് പ്രതിപാദിക്കുന്നുണ്ട്.
Jurgen Klopp 'eyes £80m move for Barcelona misfit Ousmane Dembele' https://t.co/tDD6qpv9Ia
— MailOnline Sport (@MailSport) March 31, 2020
എൺപത് മില്യൺ പൗണ്ടാണ് താരത്തിന് വേണ്ടി ലിവർപൂൾ ചിലവഴിച്ചേക്കുക എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ബാഴ്സ എത്രത്തോളം ഈ ഓഫർ സ്വീകരിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. കാരണം 136 മില്യൺ പൗണ്ടിനായിരുന്നു ഡെംബല ഡോർട്മുണ്ടിൽ നിന്ന് ബാഴ്സയിലേക്കെത്തിയത്. പരിക്ക് മൂലം ഒരു തവണ പോലും സ്ഥിരതയാർന്ന പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല. കൂടാതെ അച്ചടക്കപ്രശ്നങ്ങളും താരത്തിന്റെ കരിയർ കൂടുതൽ സങ്കീർണമാക്കി. ഈ സീസണിൽ താരത്തെ വിൽക്കരുതെന്ന് നിലവിലെ ബാഴ്സ പരിശീലകൻ സെറ്റിയൻ ക്ലബിനോട് അഭ്യർത്ഥിച്ചിരുന്നു. ഒരവസരം കൂടി താരത്തിന് നൽകണമെന്നാണ് സെറ്റിയന്റെ ആവിശ്യം.