ബാഴ്സയിലേക്ക് വിട്ടോളൂ, അതാണ് നല്ലത്:പാൽമറോട് മുൻ ചെൽസി താരം!

ഗംഭീര പ്രകടനമാണ് ഈ സീസണിൽ ചെൽസിക്ക് വേണ്ടി അവരുടെ യുവ സൂപ്പർതാരമായ കോൾ പാൽമർ നടത്തിക്കൊണ്ടിരിക്കുന്നത്.പ്രീമിയർ ലീഗിൽ 7 മത്സരങ്ങൾ കളിച്ചു താരം 11 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്. ആറ് ഗോളുകളും 5 അസിസ്റ്റുകളും ആണ് അദ്ദേഹം നേടിയിട്ടുള്ളത്.ചെൽസിയെ ചുമലിലേറ്റുന്നത് താരമാണ്. പക്ഷേ സമീപകാലത്ത് ചെൽസി കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ്.

മുൻപ് ചെൽസിക്ക് വേണ്ടി കളിച്ചിട്ടുള്ള പ്രതിരോധനിര താരമാണ് വില്യം ഗല്ലാസ്. അദ്ദേഹം പാൽമർക്ക് ഒരു ഉപദേശം നൽകുന്നുണ്ട്. അതായത് ഇത്തവണ ചെൽസി കിരീടങ്ങൾ ഒന്നും നേടിയിട്ടില്ലെങ്കിൽ ബാഴ്സലോണയിലേക്ക് പോകുന്നത് നല്ലതായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അതിനുള്ള കാരണങ്ങൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.ഗല്ലാസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ചെൽസിക്ക് കിരീടങ്ങൾ നേടാൻ സാധിക്കുന്നില്ലെങ്കിൽ പാൽമർ ക്ലബ്ബ് വിടുന്നതാണ് നല്ലത്.ബാഴ്സലോണയിലേക്ക് പോകുന്നത് നല്ലതായിരിക്കും.അവിടെ ഒരുപാട് മികച്ച യുവതാരങ്ങൾ ഉണ്ട്.മികച്ച പ്രകടനം നടത്തിയിട്ടും കിരീടങ്ങൾ ഒന്നും ലഭിക്കുന്നില്ല എന്നത് വേദനാജനകമായ കാര്യമാണ്. പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ മറ്റു സഹതാരങ്ങൾ കിരീടങ്ങൾ നേടുന്നത് തീർച്ചയായും പാൽമറെ അസ്വസ്ഥപ്പെടുത്തും. അതുകൊണ്ടുതന്നെ ചെൽസി കിരീടങ്ങൾ നേടിയില്ലെങ്കിൽ അദ്ദേഹം ക്ലബ്ബ് വിടാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഞാൻ അത്ഭുതപ്പെടില്ല “ഇതാണ് മുൻ ചെൽസി താരം പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ ആയിരുന്നു അദ്ദേഹം മാഞ്ചസ്റ്റർ സിറ്റി വിട്ടുകൊണ്ട് ചെൽസിയിൽ എത്തിയത്.കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ പ്രീമിയർ ലീഗിൽ ചെൽസി നാലാം സ്ഥാനത്താണ് ഉള്ളത്.7 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *