ബാലൺഡി’ഓറല്ല ഹാലന്റിന്റെ ലക്ഷ്യം :കാരഗർക്ക് മറുപടി നൽകി പെപ്
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് ഹാലന്റ്.ഈ സീസണിലും അദ്ദേഹം മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും കഴിഞ്ഞ സീസണിലെ ലെവലിൽ എത്തിയിട്ടില്ല. മാത്രമല്ല വലിയ ടീമുകൾക്കെതിരെയുള്ള മത്സരങ്ങളിൽ അദ്ദേഹത്തിന് തിളങ്ങാൻ കഴിയാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ലിവർപൂൾ ഇതിഹാസമായ ജാമി കാരഗർ ഹാലന്റിനെ വിമർശിച്ചിരുന്നു.
ഹാലന്റ് ബാലൺഡി’ഓർ നേടണമെങ്കിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്.ഹാലന്റ് വ്യക്തിഗത നേട്ടങ്ങൾ ലക്ഷ്യം വെക്കണമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ഇതിന് മറുപടി നൽകിയിട്ടുണ്ട്.ബാലൺഡി’ഓറല്ല ഹാലന്റിന്റെ ലക്ഷ്യം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
"Without him, no chance" ❌
— Sky Sports Premier League (@SkySportsPL) April 12, 2024
Pep Guardiola says Erling Haaland does not target individual awards but team trophies and without him Manchester City's success would not be possible 🏆 pic.twitter.com/tBOqn8ydBQ
“ഹാലന്റിന്റെ ലക്ഷ്യം ബാലൺഡി’ഓർ പുരസ്കാരമല്ല. ലക്ഷ്യം എന്തെന്നാൽ ചാമ്പ്യൻസ് ലീഗ്,പ്രീമിയർ ലീഗ്, കരബാവോ കപ്പ്,FA കപ്പ് എന്നിവയൊക്കെ നേടലാണ്.അത് അദ്ദേഹം നേടുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞവർഷം ഞങ്ങൾ അഞ്ച് കിരീടങ്ങൾ നേടി. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ അത് അസാധ്യമാകുമായിരുന്നു.ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് അദ്ദേഹം.തീർച്ചയായും അദ്ദേഹം ഇമ്പ്രൂവ് ആവുകയും ചെയ്യും.ഒരുപാട് ആഗ്രഹങ്ങൾ ഉള്ള താരമാണ് അദ്ദേഹം. കൂടുതൽ എക്സ്പീരിയൻസ് ലഭിക്കുമ്പോൾ അദ്ദേഹം കൂടുതൽ മെച്ചപ്പെടും ” ഇതാണ് സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അവസാനമായി കളിച്ചിട്ടുള്ള നാല് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് താരം നേടിയിട്ടുള്ളത്. പക്ഷേ ഇപ്പോഴും പ്രീമിയർ ലീഗിലെ ടോപ് സ്കോറർ ഹാലന്റ് തന്നെയാണ്.മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ആകെ 90 മത്സരങ്ങൾ കളിച്ച താരം 82 ഗോളുകൾ നേടിയിട്ടുണ്ട്.