ബലിയാടാവുന്നത് ഗ്രീൻവുഡ്, ക്രിസ്റ്റ്യാനോയുടെ സ്ഥാനത്ത് താരത്തെ ഇറക്കണം : സ്ക്കോൾസ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതോട് കൂടി അവസരങ്ങൾ കുറഞ്ഞ താരങ്ങളിലൊരാളാണ് യുവതാരമായ മാസോൺ ഗ്രീൻവുഡ്.മാത്രമല്ല ക്രിസ്റ്റ്യാനോയും കവാനിയുമൊക്കെ ഉള്ളത് കൊണ്ട് വിംഗറായിട്ടാണ് താരം കളിക്കാറുള്ളത്. അത്കൊണ്ട് തന്നെ ഈ സീസണിൽ വേണ്ടത്ര മികവിലേക്കുയരാൻ ഗ്രീൻവുഡിന് സാധിച്ചിട്ടില്ല.

ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരങ്ങളിലൊരാളായ പോൾ സ്ക്കോൾസ് ഈ വിഷയത്തിലിപ്പോൾ ഒരു വിമർശനം നടത്തിയിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ, എഡിൻസൺ കവാനി എന്നിവരെയൊക്കെ മാറ്റി സെൻട്രൽ സ്ട്രൈക്കർ സ്ഥാനത്ത് മാസോൺ ഗ്രീൻവുഡിനെ കളിപ്പിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.പലപ്പോഴും ഗ്രീൻവുഡ് ഒരു ബലിയാടായി മാറാറുണ്ടെന്നും സ്‌കോൾസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകൾ സൺ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” വളരെയധികം കഴിവുള്ളതും സമർത്ഥനുമായ ഒരു താരമാണ് മാസോൺ ഗ്രീൻവുഡ്. പക്ഷേ പലപ്പോഴും പരിശീലകൻ അദ്ദേഹത്തെ പുറത്തിരുത്തുന്നു. ചില സമയങ്ങളാണ് ഗ്രീൻവുഡാണ് ബലിയാടാവാറുള്ളത്.അവനെ പഴിചാരാൻ എളുപ്പമാണ്, എന്തെന്നാൽ അവനൊരു യുവതാരമാണ്.യഥാർത്ഥത്തിൽ ടീമിന്റെ മുന്നിൽ അവനാണ് കളിക്കേണ്ടത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും എഡിൻസൺ കവാനിയുടെയും പ്രായം പരിഗണിക്കേണ്ടതുണ്ട്.ഗ്രീൻവുഡ് ഇപ്പോഴും ഭാവിയിലും കളിക്കേണ്ടതുണ്ട്.വളരെയധികം പ്രതിഭാധനനായ ഒരു താരമാണ് അദ്ദേഹം.അദ്ദേഹത്തെ സെന്റർ ഫോർവേഡായി ഉപയോഗിച്ചാൽ അദ്ദേഹം ഒരുപിടി ഗോളുകൾ നേടുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയം ഇല്ല ” ഇതാണ് സ്ക്കോൾസ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ 21 മത്സരങ്ങൾ കളിച്ച ഗ്രീൻവുഡിന് കേവലം 5 ഗോളുകൾ മാത്രമാണ് നേടാൻ സാധിച്ചിട്ടുള്ളത്. എന്നാൽ താരം ബ്രൂണോ ഫെർണാണ്ടസിനോടൊപ്പം യുണൈറ്റഡിന്റെ രണ്ടാമത്തെ ടോപ്സ്കോററാണ്.

Leave a Reply

Your email address will not be published. Required fields are marked *