ബയേൺ,റയൽ,യുണൈറ്റഡ്,PSG എന്നിവർക്ക് പിന്നാലെ ടോട്ടൻഹാമും,ബ്രസീലിയൻ സൂപ്പർ താരത്തിന് വേണ്ടി കടുത്ത പോരാട്ടം!

എവെർടണിന്റെ ബ്രസീലിയൻ സൂപ്പർ താരമായ റിച്ചാർലീസൺ ഈ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാനപ്പെട്ട ചർച്ച വിഷയങ്ങളിലൊന്നാണ്. നിരവധി ക്ലബ്ബുകൾക്ക് താരത്തിൽ താല്പര്യമുണ്ട് എന്നുള്ളത് വ്യക്തമായ ഒരു കാര്യമാണ്. ഇപ്പോഴിതാ പ്രീമിയർലീഗ് വമ്പന്മാരായ ടോട്ടൻഹാമും ഇക്കാര്യത്തിൽ അണിചേർന്നിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തെ ലക്ഷ്യം വെച്ചിട്ടുണ്ട്.സ്ട്രൈക്കർ പൊസിഷൻ ശക്തിപ്പെടുത്താനാണ് എറിക്ക് ടെൻ ഹാഗിന്റെ നീക്കം. അതേസമയം റയൽ മാഡ്രിഡ്,പിഎസ്ജി എന്നിവരും താരത്തെ നിരീക്ഷിക്കുന്നുണ്ട്.ഹാലണ്ട്,എംബപ്പേ എന്നിവരെ റയലിന് നഷ്ടമായ സ്ഥിതിക്കാണ് റിച്ചാർലീസണെ പരിഗണിക്കുന്നത്. അതേസമയം എംബപ്പേയുടെ ബാക്കപ്പായി കൊണ്ടാണ് പിഎസ്ജിക്ക് താരത്തെ ആവശ്യമുള്ളത്.

സൂപ്പർ താരം ലെവന്റോസ്ക്കി ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ആസ്ഥാനത്തേക്ക് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് റിച്ചാർലീസണെ പരിഗണിക്കുന്നത്. ഇവരുടെ കൂട്ടത്തിലേക്കാണ് ഇപ്പോൾ ടോട്ടൻഹാമും വന്നുചേർന്നിട്ടുള്ളത്.

എന്നാൽ 2024 വരെ റിച്ചാർലീസണ് എവെർടണുമായി കരാറുണ്ട്.താരത്തെ വിൽക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇതുവരെ എവെർടൺ തീരുമാനമെടുത്തിട്ടില്ല.വാട്ട്ഫോർഡിൽ നിന്നായിരുന്നു താരം എവെർടണിൽ എത്തിയത്.പ്രീമിയർലീഗിൽ ആകെ 48 ഗോളുകൾ നേടാൻ ഈ ബ്രസീലിയൻ സൂപ്പർ താരത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *