ബയേണിനെ നേരിടാൻ ഒരുങ്ങുന്ന യുണൈറ്റഡിന് ആശ്വാസം, സൂപ്പർ താരം തിരിച്ചെത്തി!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബേൺമൗത്തിനോട് അവർ പരാജയപ്പെട്ടിരുന്നു.ഈ സീസണിൽ ആകെ 11 മത്സരങ്ങൾ അവർ പരാജയപ്പെട്ടു കഴിഞ്ഞു. പരിക്കുകളും താരങ്ങളുടെ ഫോമില്ലായ്മയും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ യുണൈറ്റഡിന് സൃഷ്ടിക്കുന്നത്.
വളരെ നിർണായകമായ മത്സരത്തിനാണ് ഇനി യുണൈറ്റഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നടക്കുന്ന അവസാന മത്സരത്തിൽ ബയേൺ ആണ് യുണൈറ്റഡിന്റെ എതിരാളികൾ.മുന്നോട്ടുപോവാനുള്ള സാധ്യതകൾ നിലനിർത്തണമെങ്കിൽ വിജയം നിർബന്ധമാണ്. ഈ മത്സരത്തിനു മുന്നേ ആശ്വാസകരമായ ഒരു കാര്യം യുണൈറ്റഡിന് സംഭവിച്ചിട്ടുണ്ട്. ബ്രസീലിയൻ സൂപ്പർ താരമായ കാസമിറോ തിരിച്ചെത്തിയിട്ടുണ്ട്.
💪 @Casemiro#MUFC pic.twitter.com/rwlXogWDOW
— Manchester United (@ManUtd) December 10, 2023
കഴിഞ്ഞ രണ്ട് മാസത്തോളം പരിക്ക് മൂലം ഇദ്ദേഹം പുറത്തായിരുന്നു. ഒക്ടോബറിൽ ബ്രസീൽ ദേശീയ ടീമിനോടൊപ്പം കളിക്കുന്നതിനിടയാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. അതിനുശേഷം യുണൈറ്റഡ്നു വേണ്ടി കാസമിറോ കളിച്ചിട്ടില്ല.താരം വലിയ ഇടവേളക്ക് ശേഷം ട്രെയിനിങ് പുനരാരംഭിച്ചിട്ടുണ്ട്. അടുത്ത ബയേണിനെതിരെയുള്ള മത്സരത്തിൽ കാസമിറോക്ക് കളിക്കാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.ബയേണിനെ ആദ്യം നേരിട്ടപ്പോൾ രണ്ട് ഗോളുകൾ നേടിയ താരമാണ് കാസമിറോ.എന്നാൽ ആ മത്സരത്തിൽ യുണൈറ്റഡ് പരാജയപ്പെടുകയാണ് ചെയ്തത്.
ലിസാൻഡ്രോ,മേസൺ മൌണ്ട്,മലാസിയാ എന്നിവരൊക്കെ ഇപ്പോഴും പരിക്കിന്റെ പിടിയിൽ തന്നെയാണുള്ളത്.കാസമിറോയെ കുറിച്ച് റൂമറുകൾ പുറത്തേക്ക് വരുന്ന ഒരു സമയം കൂടിയാണിത്. വരുന്ന ജനുവരിയിൽ അദ്ദേഹം ക്ലബ്ബ് വിട്ടേക്കും എന്നാണ് റൂമറുകൾ. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹം ഹാപ്പിയല്ല എന്നാണ് ചില മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്.