ഫെർഗൂസൻ ഇങ്ങനെ ഒരിക്കലും ചെയ്തിട്ടില്ല:ഹാലന്റിനോടുള്ള പെരുമാറ്റത്തിൽ പെപ്പിനെതിരെ നെവിൽ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ മികച്ച വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി നേടിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അവർ ബേൺലിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർതാരം ഏർലിംഗ് ഹാലന്റ് ഇരട്ട ഗോളുകൾ നേടിയിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ താരം ഇരട്ട ഗോളുകൾ പൂർത്തിയാക്കിയിരുന്നു.
എന്നാൽ ആദ്യ പകുതി അവസാനിച്ചതിനുശേഷം ഹാലന്റ് ടണലിലേക്ക് പോകുന്ന സമയത്ത് പരിശീലകനായ പെപ് ഗാർഡിയോള ഹാലന്റിനോട് വളരെ ദേഷ്യപ്പെട്ടു കൊണ്ട് സംസാരിച്ചിരുന്നു. പരസ്യമായി കൊണ്ടായിരുന്നു അദ്ദേഹം ഈ സൂപ്പർതാരത്തോട് ശേഷം പ്രകടിപ്പിച്ചിരുന്നത്.ഇതിനെതിരെ യുണൈറ്റഡ് ഇതിഹാസമായ ഗാരി നെവിൽ രംഗത്ത് വന്നിട്ടുണ്ട്.അലക്സ് ഫെർഗൂസൻ പോലും ഇത്തരത്തിൽ പെരുമാറിയിട്ടില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.നെവിലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pep Guardiola pushed the cameras away after having a heated conversation with Erling Haaland with Man City up 2-0 at the half 😮 pic.twitter.com/HgRa7w3f9n
— ESPN FC (@ESPNFC) August 11, 2023
” ഇന്റൻസിറ്റി വളരെയധികം ഇഷ്ടപ്പെടുന്ന ആളുകളുണ്ട്. അതുകൊണ്ടുതന്നെ പെപ് ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ ഇക്കാരണത്താൽ ആവുന്നു എന്ന് പറയുന്നവരുമുണ്ട്. പക്ഷേ പരസ്യമായി ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന് പറയുന്നവരുമുണ്ട്.ക്യാമറകൾക്ക് മുന്നിൽ പരസ്യമായി കൊണ്ടാണ് അദ്ദേഹം താരത്തിന്റെ കൈ പിടിച്ചു വലിച്ചത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഇന്റൻ സിറ്റിയുള്ള പരിശീലകരിൽ ഒരാളായ ഫെർഗൂസന് കീഴിൽ ഞാൻ കളിച്ചിട്ടുണ്ട്. അദ്ദേഹം ഒരിക്കലും ഇങ്ങനെയൊന്നും പെരുമാറിയിട്ടില്ല ” ഇതാണ് നെവിൽ പറഞ്ഞിട്ടുള്ളത്.
മത്സരശേഷം ആ പെരുമാറ്റത്തിനുള്ള വിശദീകരണമൊക്കെ പെപ് ഗാർഡിയോള നൽകിയിരുന്നു. ഏതായാലും ഹാലന്റ് തന്നെയാണ് സിറ്റിയെ മുന്നോട്ട് നയിക്കുന്നത്.ഇനി യുവേഫ സൂപ്പർ കപ്പ് കലാശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും സെവിയ്യയും തമ്മിലാണ് ഏറ്റുമുട്ടുക.