ഫെലിക്സിന് ചെൽസി വിട്ട് മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് പോകണം!

പോർച്ചുഗീസ് സൂപ്പർതാരമായ ജോവോ ഫെലിക്സ് നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ താരമാണ്. സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് ഫെലിക്സ് ഇപ്പോൾ ചെൽസിക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്. ഈ സീസൺ അവസാനിക്കുന്നതോടുകൂടി താരത്തിന്റെ ലോൺ കാലാവധിയും അവസാനിക്കും.

ഇത് അവസാനിച്ചു കഴിഞ്ഞാൽ ചെൽസിയിൽ തന്നെ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. നിലവിൽ ചെൽസി മോശം പ്രകടനമാണ് നടത്തുന്നത്. മാത്രമല്ല താരബാഹുല്യം ഇപ്പോൾ ചെൽസിയെ വളരെയധികം ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരം ചെൽസി വിടാൻ തീരുമാനിച്ചിട്ടുണ്ട്.തിരികെ തന്റെ ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് പോവാൻ ഇപ്പോൾ ഫെലിക്സ് ഉദ്ദേശിക്കുന്നില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തന്നെ മറ്റൊരു വമ്പൻമാരായ ആഴ്സണലാണ് ഇപ്പോൾ ഫെലിക്സിന്റെ ലക്ഷ്യം. പ്രമുഖ മാധ്യമമായ കഡേന കോപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മികച്ച രൂപത്തിലാണ് ആഴ്സണൽ ഈ സീസണിൽ കളിച്ചിട്ടുള്ളത്. എന്നാൽ ഫെലിക്സിനെ സ്വന്തമാക്കാൻ ഗണ്ണേഴ്സ് മുന്നോട്ട് വരുമോ എന്നുള്ളത് ഒരു വലിയ ചോദ്യചിഹ്നമാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആകെ 13 മത്സരങ്ങളാണ് ഫെലിക്സ് കളിച്ചിട്ടുള്ളത്. അതിൽ നിന്ന് മൂന്ന് ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.ആഴ്സണലിന് താല്പര്യമില്ലെങ്കിൽ മറ്റേതെങ്കിലും പ്രീമിയർ ലീഗ് ക്ലബ്ബുകളിലേക്ക് പോവാനുള്ള ശ്രമം ഫെലിക്സിന്റെ ഭാഗത്ത് നിന്നുണ്ടാവും. അതേസമയം അത്ലറ്റിക്കോയുടെ പരിശീലകനായ സിമയോണി ക്ലബ്ബ് വിടുകയാണെങ്കിൽ ഫെലിക്സ് അങ്ങോട്ട് തന്നെ തിരിച്ചു പോയേക്കും.സിമയോണിയുമായുള്ള പ്രശ്നത്തെ തുടർന്നായിരുന്നു അദ്ദേഹം ക്ലബ്ബ് വിട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *