പ്രൈമ ഡോണ : നെയ്മറുടെ കാര്യത്തിൽ യുണൈറ്റഡിന് മുന്നറിയിപ്പുമായി മ്യുലെൻസ്റ്റീൻ.

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഇപ്പോൾ പുതിയ ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണങ്ങൾ നടത്തുന്നുണ്ട്.പിഎസ്ജി വിടാൻ അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. നെയ്മർ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങൾ ഈയിടെ പുറത്തേക്ക് വന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗ് ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. അതായത് ഇത്തരത്തിലുള്ള വാർത്തകൾ ഉണ്ടെങ്കിൽ നിങ്ങളെ ഞങ്ങൾ തന്നെ അറിയിക്കും എന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.എന്നിരുന്നാലും നെയ്മർ യുണൈറ്റഡിലേക്ക് എത്താനുള്ള സാധ്യതകളെ നമുക്ക് പൂർണ്ണമായും തള്ളിക്കളയാനാവില്ല.

ഇതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പരിശീലകനും അലക്സ് ഫെർഗൂസന്റെ സുഹൃത്തുമായ റെനെ മ്യുലെൻസ്റ്റീൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് നെയ്മറുടെ കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നെയ്മറുടെ സ്വഭാവത്തിലും ആറ്റിറ്റ്യൂഡിലും ഉള്ള ആശങ്കകളെ സൂചിപ്പിച്ചുകൊണ്ട് പ്രൈമ ഡോണ എന്നാണ് ഇദ്ദേഹം താരത്തെ വിശേഷിപ്പിച്ചത്. മാത്രമല്ല നെയ്മർക്ക് പ്രീമിയർ ലീഗിൽ എക്സ്പീരിയൻസ് ഇല്ലാത്തതിനെയും ഇദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.മ്യുലെൻസ്റ്റീന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നെയ്മർ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കേവലം ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും മാത്രമായിരിക്കാം.പക്ഷേ ഈ വിഷയത്തിൽ ഞാൻ എന്റെ നിരീക്ഷണം പങ്കുവെക്കുകയാണ്.വളരെയധികം കഴിവുകളുള്ള ഒരു താരമാണ് നെയ്മർ ജൂനിയർ. പക്ഷേ അതോടൊപ്പം തന്നെ നാം എടുത്തു പറയേണ്ടത് അദ്ദേഹം ഒരു പ്രൈം ഡോണയാണ്. മാത്രമല്ല അദ്ദേഹം ഇതുവരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ചിട്ടില്ല.സ്പെയിനിലും ഫ്രാൻസിലും കളിക്കുക എന്നുള്ളത് തികച്ചും വ്യത്യസ്തമാണ്. കൂടാതെ നെയ്മറുടെ ഏറ്റവും മികച്ച പൊസിഷൻ എന്നത് ഇടതുവിങ്ങാണ്. അത് യഥാർത്ഥത്തിൽ ബാധിക്കുക മാർക്കസ് റാഷ്ഫോർഡിനെയാണ്.ഇക്കാര്യവും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഈ ഈ വിഷയം എറിക്ക് ടെൻ ഹാഗ് വളരെ ജാഗ്രതയോടു കൂടി കൈകാര്യം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു ” ഇതാണ് റെനെ മ്യുലെൻസ്റ്റീൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ തകർപ്പൻ പ്രകടനം പിഎസ്ജിക്ക് വേണ്ടി പുറത്തെടുക്കാൻ സാധിച്ചിരുന്നു.പക്ഷേ അതൊന്നും വകവെക്കാതെ പിഎസ്ജി ആരാധകർ നെയ്മർ ജൂനിയർ വേട്ടയാടുകയായിരുന്നു. നെയ്മറുടെ വീടിന് മുന്നിൽ പോലും ഇവർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. അതിനെതിരെയുള്ള അസംതൃപ്തി നെയ്മർ പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *