പ്രീമിയർ ലീഗ് ഫിക്സചർ പുറത്ത്, ചാമ്പ്യൻമാർക്ക് ആദ്യപരീക്ഷണം ബിയൽസയുടെ ലീഡ്സിൽ നിന്നും !
2020/21 സീസണിലേക്കുള്ള പ്രീമിയർ ലീഗിന്റെ ഫിക്സചർ പുറത്ത് വിട്ടു. കുറച്ചു മുമ്പാണ് ഫിക്സ്ചർ പ്രീമിയർ ലീഗ് തന്നെ പുറത്ത് വിട്ടത്. സെപ്റ്റംബർ പന്ത്രണ്ട് ശനിയാഴ്ച്ചയും പതിനാലാം തിയ്യതി തിങ്കളാഴ്ച്ചയുമായിട്ടാണ് ആദ്യറൗണ്ട് പോരാട്ടങ്ങൾ നടക്കുന്നത്. പന്ത്രണ്ടാം തിയ്യതി മാഞ്ചസ്റ്റർ യൂണൈറ്റഡിനും മാഞ്ചസ്റ്റർ സിറ്റിക്കും മത്സരങ്ങൾ നിശ്ചയിച്ചിരുന്നുവെങ്കിലും അവർ യൂറോപ്യൻ കോംപിറ്റീഷനുകളിൽ പങ്കെടുത്തത്തിനാൽ അവരുടെ മത്സരങ്ങൾ നീട്ടിവെച്ചിട്ടുണ്ട്. സിറ്റി ചാമ്പ്യൻസ് ലീഗും യുണൈറ്റഡ് യൂറോപ്പ ലീഗുമായിരുന്നു കളിച്ചിരുന്നത്. യുണൈറ്റഡിന് ബേൺലിയും സിറ്റിക്ക് ആസ്റ്റൺ വില്ലയുമാണ് ആദ്യറൗണ്ട് എതിരാളികൾ.
അതേസമയം നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന്റെ ആദ്യഎതിരാളികൾ ലീഡ്സ് യുണൈറ്റഡ് ആണ്. വർഷങ്ങൾക്ക് ശേഷം ബിയൽസയുടെ കീഴിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരികയാണ് ലീഡ്സ് യുണൈറ്റഡ്. പ്രീമിയർ ലീഗ് ആരാധകർക്ക് ആവേശം പകരുന്ന മത്സരമാവും ഇത്. അതേസമയം ആഴ്സണലിന് എതിരാളികൾ ഈ പ്രൊമോഷൻ ലഭിച്ച ഫുൾഹാം ആണ്. മൗറിഞ്ഞോയുടെ ടോട്ടൻഹാമിന് എവെർട്ടണിൽ നിന്നാണ് ആദ്യവെല്ലുവിളി. ലെയ്സെസ്റ്റർ സിറ്റിക്ക് വെസ്റ്റ്ബ്രോംവിച്ചാണ് എതിരാളികൾ. ന്യൂകാസിലിനെ വെസ്റ്റ്ഹാം യുണൈറ്റഡ് നേരിടും. ഈ മത്സരങ്ങൾ എല്ലാം തന്നെ സെപ്റ്റംബർ പന്ത്രണ്ട് ശനിയാഴ്ച്ചയാണ് നടക്കുന്നത്. അതേ സമയം രണ്ട് മത്സരങ്ങൾ മാത്രമാണ് തിങ്കളാഴ്ച നടക്കുന്നത്. ലംപാർഡിന്റെ ചെൽസി ബ്രൈറ്റാണുമായിട്ടാണ് കൊമ്പ്കോർക്കുക. അതേ സമയം വോൾവ്സ് ഷെഫീൽഡ് യുണൈറ്റഡിനെയും നേരിടും. ഈ രണ്ട് മത്സരങ്ങൾ ആണ് തിങ്കളാഴ്ച നടക്കുക.