പ്രീമിയർ ലീഗ് നിർത്തി വെക്കുമോ? അധികൃതരുടെ തീരുമാനം ഇങ്ങനെ !

ഇംഗ്ലണ്ടിൽ കോവിഡ് വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്. കോവിഡിന്റെ രണ്ടാം വരവ് ഇംഗ്ലണ്ടിൽ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പതിനെട്ടു അംഗങ്ങൾക്കായിരുന്നു ഈ ഒരാഴ്ച്ചക്കിടെ പ്രീമിയർ ലീഗിലെ കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ മാഞ്ചസ്റ്റർ സിറ്റി-എവെർട്ടൺ മത്സരം മാറ്റിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ നടക്കേണ്ടിയിരുന്ന ടോട്ടൻഹാം-ഫുൾഹാം മത്സരവും മാറ്റിവെച്ചിരുന്നു. മത്സരം ആരംഭിക്കുന്നതിന്റെ കുറച്ചു സമയം മുമ്പാണ് മത്സരം പ്രീമിയർ ലീഗ് അധികൃതർ മാറ്റിവെച്ചത്. ഇതോടെ പ്രീമിയർ ലീഗ് നിർത്തി വെക്കണമെന്ന് പല കോണുകളിൽ നിന്നും ആവിശ്യമുയർന്നിരുന്നു. എന്നാൽ പ്രീമിയർ ലീഗ് നിർത്തിവെക്കാനുള്ള ഒരു തരത്തിലുള്ള ആലോചനയും ഇപ്പോഴില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതർ. അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും തന്നെ നടന്നിട്ടില്ലെന്നും പ്രീമിയർ തങ്ങളുടെ ഔദ്യോഗികപ്രസ്താവനയിൽ വ്യക്തമാക്കി.

” ഈ സീസൺ നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിധ ചർച്ചകളും പ്രീമിയർ ലീഗ് നടത്തിയിട്ടില്ല. ആത്മവിശ്വാസത്തോട് കൂടി തന്നെ ഈ ലീഗ് തുടരും. ഗവണ്മെന്റ് നിർദേശിച്ച എല്ലാ വിധ പ്രോട്ടോകോളുകളും പാലിച്ചു കൊണ്ട് മത്സരങ്ങൾ മുന്നോട്ട് കൊണ്ടുപോവും. താരങ്ങളുടെയും സ്റ്റാഫുകളുടെയും ആരോഗ്യത്തിന് തന്നെയാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അതിനാൽ തന്നെ ക്ലബുകൾ ഏതൊക്കെ രീതിയിലാണോ പ്രോട്ടോകോളുകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് അതിന് പൂർണ്ണപിന്തുണ പ്രീമിയർ ലീഗിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കും ” ക്ലബ്ബിന്റെ ഔദ്യോഗികപ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ സീസണിൽ മൂന്ന് മാസത്തോളം മത്സരം നിർത്തിവെച്ചിരുന്നു. ഇപ്പോഴും ആരാധകരുടെ അഭാവത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *