പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മാറാൻ കഴിയും : ഹാലണ്ടിനെ കുറിച്ച് പറയുന്നത് ലിവർപൂൾ ഇതിഹാസമാണ്!
ബുണ്ടസ്ലിഗയിൽ ഗോളടിച്ചു കൂട്ടിയ പോലെ പ്രീമിയർ ലീഗിൽ ഗോളുകൾ നേടാൻ കഴിയില്ല എന്നതായിരുന്നു പലരും എർലിംഗ് ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നപ്പോൾ പ്രവചിച്ചിരുന്നത്. ലിവർപൂളിനെതിരെയുള്ള ഫൈനൽ മത്സരത്തിൽ തിളങ്ങാൻ കഴിയാതെ വന്നതോടെ ഹാലണ്ടിന് വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ചെയ്തു.എന്നാൽ ഈ വിമർശനങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടായില്ല.
എന്തെന്നാൽ പ്രീമിയർ ലീഗിൽ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് ഹാലണ്ട് അടിച്ചുകൂട്ടിയത്. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും താരം ഹാട്രിക്ക് നേടുകയും ചെയ്തു. നിരവധി റെക്കോർഡുകൾ താരത്തിന് മുന്നിൽ ഇപ്പോൾ തന്നെ വീണുടയുകയും ചെയ്തു.
ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് ലിവർപൂൾ ഇതിഹാസമായ ജാമി കാരഗർ രംഗത്ത് വന്നിട്ടുണ്ട്. അതായത് പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി മാറാൻ ഹാലണ്ടിന് കഴിയുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.കാരഗറിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣 “I think this lad could end up being the best player we’ve seen in the Premier League, I really do believe that, he’s that special." #mcfc https://t.co/emunkPYBR9
— Manchester City News (@ManCityMEN) September 2, 2022
” മാഞ്ചസ്റ്റർ സിറ്റിക്ക് ഒരുപാട് മുന്നേറ്റ നിര താരങ്ങളെ നഷ്ടമായിരുന്നു. പക്ഷേ ഹാലണ്ടും ആൽവരസും ക്വാളിറ്റി താരങ്ങളാണ്.ഹാലണ്ട് അത്ഭുതപ്പെടുത്തുന്ന ഒരു പ്രതിഭയാണ്.ഒരു മികച്ച താരത്തെയാണ് പ്രീമിയർ ലീഗിന് ലഭിച്ചിരിക്കുന്നത് എന്നുള്ളത് എല്ലാവർക്കും അറിയാം.പക്ഷേ വളരെ സ്പെഷ്യൽ ആയിട്ടുള്ള താരമാണ് ഹാലണ്ട്.അദ്ദേഹം സിറ്റി കരിയറോ അതല്ലെങ്കിൽ പ്രീമിയർ ലീഗ് കരിയർ അവസാനിപ്പിക്കുന്ന സമയത്ത് നമ്മൾ അദ്ദേഹത്തെ തിയറി ഹെൻറിക്കൊപ്പമായിരിക്കും ചർച്ച ചെയ്യുക.ഈ രൂപത്തിൽ അദ്ദേഹം മുന്നോട്ടു പോവുകയാണെങ്കിൽ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി മാറാൻ ഹാലണ്ടിന് കഴിയും.ഒരു അമ്പരപ്പിക്കുന്ന തുടക്കമാണ് അദ്ദേഹത്തെ ഇപ്പോൾ ലഭിച്ചിരിക്കുന്നത് ” ജാമി കാരഗർ പറഞ്ഞു.
ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ആസ്റ്റൻ വില്ലയാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്കാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിൽ ഹാലണ്ട് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.