പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ എഴുതിത്തള്ളാൻ നിൽക്കേണ്ട : മുന്നറിയിപ്പുമായി പെപ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരല്പം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി കടന്നുപോയിക്കൊണ്ടിരിക്കുന്നത്.സമീപകാലത്ത് ഒരുപാട് സമനിലകൾ അവർക്ക് വഴങ്ങേണ്ടി വന്നിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റിയുള്ളത്. 17 മത്സരങ്ങളിൽ നിന്ന് 34 പോയിന്റാണ് അവരുടെ സമ്പാദ്യം. 19 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുള്ള ലിവർപൂളാണ് ഒന്നാം സ്ഥാനത്ത് വരുന്നത്.

മാഞ്ചസ്റ്റർ സിറ്റി അഞ്ചാം സ്ഥാനത്തായതുകൊണ്ട് തന്നെ കിരീട പോരാട്ടത്തിൽ പലരും സിറ്റിക്ക് വലിയ പ്രാധാന്യം ഇപ്പോൾ നൽകുന്നില്ല.അത്തരത്തിലുള്ള ആളുകൾക്ക് മുന്നറിയിപ്പു നൽകിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള രംഗത്ത് വന്നിട്ടുണ്ട്. കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ എഴുതിത്തള്ളേണ്ട എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ മൂന്നു വർഷത്തെ പോലെ തന്നെയാണ് തങ്ങൾ ഇപ്പോഴും കളിക്കുന്നതെന്നും പെപ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സമീപകാലത്ത് അവിശ്വസനീയമായ പല നേട്ടങ്ങളും ഞങ്ങൾ കരസ്ഥമാക്കി.എന്നാൽ നിങ്ങൾ വിജയിക്കാൻ ബുദ്ധിമുട്ടുന്ന സമയത്ത് നിങ്ങളിൽ പലർക്കും സംശയങ്ങൾ ഉണ്ടാകും.അത് ഓക്കെയാണ്. വേണമെങ്കിൽ ഇനിയും ഞങ്ങളെ സംശയിച്ചോളൂ.പക്ഷേ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് കാണാം.കഴിഞ്ഞ മൂന്ന് വർഷവും കളിച്ച പോലെ തന്നെയാണ് ഞങ്ങൾ ഇപ്പോഴും കളിക്കുന്നത്.പക്ഷേ ഞങ്ങൾ വിജയിക്കാത്തതുകൊണ്ട് പലരും ദുരന്തമായി എഴുതിത്തള്ളുന്നു. എന്നാൽ ഞങ്ങളെ അങ്ങനെ എഴുതി തള്ളാൻ നിൽക്കേണ്ട “പെപ് ഗാർഡിയോള ഇതാണ് പറഞ്ഞിട്ടുള്ളത്.

ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ എവർടൺ ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:45ന് എവർടണിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ക്ലബ്ബ് വേൾഡ് കപ്പ് കിരീടം നേടി കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി ഈ മത്സരത്തിനു വേണ്ടി വരുന്നത്. ഈ വർഷം 5 കിരീടങ്ങൾ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *