പ്രീമിയർ ലീഗും FA കപ്പും നേടണം: പ്ലാനുകൾ വ്യക്തമാക്കി ഹൂലിയൻ ആൽവരസ്
ഇനി രണ്ട് കിരീടം സാധ്യതകളാണ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നിൽ അവശേഷിക്കുന്നത്.ചാമ്പ്യൻസ് ലീഗിൽ നിന്നും റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടു കൊണ്ട് അവർ പുറത്തായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചു കഴിഞ്ഞാൽ മാഞ്ചസ്റ്റർ സിറ്റി കിരീടം നേടാം.FA കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു കഴിഞ്ഞാൽ ആ കിരീടവും സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിക്കും.
ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ബ്രൈറ്റണാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. ഈ മത്സരത്തെക്കുറിച്ചും സീസണിലെ ബാക്കിയുള്ള മത്സരങ്ങളെക്കുറിച്ചുമൊക്കെ ചില കാര്യങ്ങൾ അർജന്റൈൻ സൂപ്പർതാരമായ ഹൂലിയൻ ആൽവരസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞങ്ങൾക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടാനുള്ള ഒരു അവസരം ഇവിടെയുണ്ട്.രണ്ട് കിരീടങ്ങൾ കൂടി നേടാൻ ഞങ്ങൾക്ക് കഴിയും.ഇതൊരു ബുദ്ധിമുട്ടേറിയ ആഴ്ച തന്നെയാണ്.ചാമ്പ്യൻസ് ലീഗിൽ ഞങ്ങൾ പരാജയപ്പെട്ടു.പക്ഷേ FA കപ്പ് ഫൈനലിൽ പ്രവേശിക്കാൻ ഞങ്ങൾക്ക് സാധിച്ചു. എല്ലാ മത്സരങ്ങളും വിജയിക്കുക എന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്ലാൻ. അത് നടപ്പിലായാൽ പ്രീമിയർ ലീഗ് കിരീടം ഞങ്ങൾ നേടും.ഞങ്ങൾ കരുത്തരാവേണ്ടതുണ്ട്,പരാജയപ്പെടാൻ പാടില്ല. ഞങ്ങൾ വളരെയധികം ഹാർഡ് വർക്ക് ചെയ്യണം.തോൽക്കാതിരിക്കാൻ ശ്രമിക്കണം.ഇന്നത്തെ മത്സരം ഒരല്പം ബുദ്ധിമുട്ടായിരിക്കും.ബ്രൈറ്റൻ കടുത്ത എതിരാളികളാണ്.ആഴ്സണലും ലിവർപൂളുമൊക്കെ കരുത്തനാണ്,ഓരോ മത്സരവും ഫൈനൽ പോലെ ഇനി ഞങ്ങൾ കളിക്കണം. ഞങ്ങൾക്കും മികച്ച താരങ്ങൾ ഉണ്ട് ” ഇതാണ് ഹൂലിയൻ ആൽവരസ് പറഞ്ഞിട്ടുള്ളത്.
Julian Alvarez: “We have the players, we are doing well and if we play with our style then we can win every game – it depends on us if we want to be #PL champions and to do that, we have to win every game…" [via @ManCity]
— City Xtra (@City_Xtra) April 24, 2024
ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഹൂലിയൻ ആൽവരസിന് സാധിച്ചിട്ടുണ്ട്. 29 പ്രീമിയർ ലീഗ് മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്ത താരം എട്ട് ഗോളുകളും ഒൻപത് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ 4 ഗോളുകളും രണ്ട് അസിസ്റ്റുകളുമായിരുന്നു അദ്ദേഹം നേടിയിരുന്നത്.