പ്രീമിയർ ലീഗിൽ മിന്നിത്തിളങ്ങാൻ ഈ അർജന്റൈൻ താരങ്ങൾ!

2021/22 പ്രീമിയർ ലീഗ് സീസണിന് തുടക്കമാവുകയാണ്. വമ്പൻ ക്ലബുകൾ എല്ലാം തന്നെ അരങ്ങേറ്റം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്. ഈ പ്രീമിയർ ലീഗിൽ ആകെ ഏഴ് അർജന്റീന താരങ്ങളാണ് കളിക്കളത്തിൽ ഇറങ്ങുന്നത്.ഇതിൽ മൂന്ന് പേര് കോപ്പ അമേരിക്ക ജേതാക്കളായ ടീമിന്റെ ഭാഗമായിരുന്നു. ടോട്ടൻഹാമും ആസ്റ്റൺ വില്ലയുമാണ് ഏറ്റവും കൂടുതൽ അർജന്റീന താരങ്ങളെ അണിനിരത്തുന്ന ക്ലബ്.ഏതായാലും നമുക്ക് ഈ ഏഴ് താരങ്ങളെയൊന്ന് പരിശോധിക്കാം.

1- എമിലിയാനോ മാർട്ടിനെസ്.

കോപ്പ അമേരിക്ക ജേതാക്കളായ അർജന്റൈൻ ടീമിലെ നിർണായകസാന്നിധ്യമായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ലയുടെ താരമാണ്.കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ 15 ക്ലീൻ ഷീറ്റുകൾ നേടിയ താരം ക്ലബ്ബിൽ റെക്കോർഡ് കുറിച്ചിരുന്നു.

2- എമിലിയാനോ ബൂണ്ടിയ

2019/20 സീസണിൽ നോർവിച്ചിന് വേണ്ടി പ്രീമിയർ ലീഗിൽ കളിച്ചിട്ടുള്ള സ്ട്രൈക്കറാണ് ബൂണ്ടിയ.നോർവിച്ചിൽ നിന്നും 38 മില്യൺ പൗണ്ടിനാണ് താരം ആസ്റ്റൺ വില്ലയിൽ എത്തിയത്.സ്കലോണി താരത്തെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

3- അലക്സിസ് മാക് അല്ലിസ്റ്റർ

ബ്രെയിറ്റണിന്റെ മധ്യനിരതാരമാണ് അല്ലിസ്റ്റർ. കഴിഞ്ഞ പ്രീമിയർ ലീഗിൽ 16-ആം സ്ഥാനത്താണ് ബ്രെയിറ്റൺ ഫിനിഷ് ചെയ്തത്. ഈ കഴിഞ്ഞ ഒളിമ്പിക്സിനുള്ള അർജന്റൈൻ ടീമിൽ താരം ഇടം നേടിയിരുന്നുവെങ്കിലും തിളങ്ങാനായിരുന്നില്ല.

4- ഫെഡറികോ ഫെർണാണ്ടസ്

ന്യൂകാസിലിനോടൊപ്പം നാലാമത്തെ സീസണിനാണ് ഫെഡറിക്കോ ഒരുങ്ങുന്നത്.കഴിഞ്ഞ സീസണിൽ 24 ലീഗ് മത്സരങ്ങൾ കളിക്കാൻ ഈ 32-കാരന് സാധിച്ചിരുന്നു.

5- ക്രിസ്റ്റ്യൻ റൊമേറോ

ഈ ട്രാൻസ്ഫർ ജാലകത്തിലാണ് അറ്റലാന്റയിൽ നിന്നും റൊമേറോ ടോട്ടൻഹാമിൽ എത്തിയത്.55 മില്യൺ യൂറോയാണ് താരത്തിനായി സ്പർസ് ചിലവഴിച്ചത്.കഴിഞ്ഞ സിരി എ ബെസ്റ്റ് ഡിഫൻഡറായ റൊമേറോ കോപ്പയിലും മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.

6- ലോ സെൽസോ

ടോട്ടൻഹാമിന്റെ മറ്റൊരു അർജന്റൈൻ താരമാണ് ലോ സെൽസോ. കഴിഞ്ഞ സീസണിൽ പരിക്ക് മൂലം അവസരങ്ങൾ കുറവായിരുന്നുവെങ്കിലും ഈ സീസണിനെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

7-മാനുവൽ ലാൻസിനി

വെസ്റ്റ്ഹാം യുണൈറ്റഡിന് വേണ്ടിയാണ് ലാൻസിനി കളിക്കുന്നത്.28-കാരനായ താരത്തിന് പരിക്ക് എപ്പോഴും വില്ലനാണ്.കഴിഞ്ഞ സീസണിൽ 11 മത്സരങ്ങൾ മാത്രമേ താരം കളിച്ചിട്ടൊള്ളൂ.ഈ സീസണിനെ ശുഭപ്രതീക്ഷയോടെയാണ് താരം നോക്കി കാണുന്നത്.

ഏതായാലും ഈ താരങ്ങളുടെ പ്രകടനങ്ങൾ കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് അർജന്റൈൻ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *