പ്രീമിയർ ലീഗിലെ രാജാക്കന്മാരായി പെപ്പിൻ്റെ സംഘം!
മാഞ്ചസ്റ്റർ സിറ്റി 2020/21 സീസണില പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി. ഇന്നലെ നടന്ന മത്സരത്തിൽ പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടതോടെയാണ് പെപ് ഗാർഡിയോളയുടെ സംഘത്തിൻ്റെ കിരീട ധാരണം ഉറപ്പായത്. 35 മത്സരങ്ങളിൽ നിന്നും സിറ്റിക്ക് 80 പോയിൻ്റും യുണൈറ്റഡിന് 70 പോയിൻ്റുമാണുള്ളത്. പ്രീമിയർ ലീഗിൽ മൂന്ന് റൗണ്ട് മത്സരങ്ങൾ ശേഷിക്കെ സിറ്റിക്ക് ഇപ്പോൾ 10 പോയിൻ്റ് ലീഡുണ്ട്. അതിനി മറ്റാർക്കും മറികടക്കാനാവില്ല. നാലു സീസണുകൾക്കിടെ പെപ് ഗാർഡിയോളയുടെ കീഴിയിൽ സിറ്റിയുടെ മൂന്നാം പ്രീമിയർ ലീഗ് കിരീടമാണിത്.
We’ve got one take at this! Let’s go!
— Manchester City (@ManCity) May 11, 2021
What a season! What a ride! 🏆
🔊 Sound ON!
🎥 Watch ’til THE END!
🤝 @etihad
🔷 #ManCity | https://t.co/axa0klD5re pic.twitter.com/Kh9y9wAK6w
ഇന്നലെ നടന്ന മത്സരത്തിൽ ജയിച്ചാൽ മാത്രം തങ്ങളുടെ നേരിയ കിരീട സാധ്യത നിലനിർത്താം എന്നിരിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയോട് പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ പരാജയപ്പെട്ടത്. കളിയുടെ ഒമ്പതാമത്തെ മിനുട്ടിൽ തന്നെ ലൂക്ക് തോമസിലൂടെ ലെസ്റ്റർ ലീഡെടുത്തു. അധികം വൈകാതെ പതിനാലാം മിനുട്ടിൽ മേസൺ ഗ്രീൻവുഡിലൂടെ യുണൈറ്റഡ് ആ ഗോൾ മടക്കി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ ആയിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ അറുപത്തിയഞ്ചാം മിനുട്ടിൽ സോയുൻചു നേടിയ ഗോളാണ് ലെസ്റ്ററിനെ വിജയത്തിലേക്കും മാഞ്ചസ്റ്റർ സിറ്റിയെ കിരീടത്തിലേക്കും നയിച്ചത്.
Pep reacts to City title win with a touching dedication.#MCFChttps://t.co/lQF7Wln2Zs
— Manchester City News (@ManCityMEN) May 11, 2021