പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് നേടി, അപൂർവ്വറെക്കോർഡ് കരസ്ഥമാക്കി സൺ!
ഇന്നലെ പ്രീമിയർലീഗിൽ നടന്ന അവസാന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ടോട്ടൻഹാം നോർവിച്ചിനെ പരാജയപ്പെടുത്തിയത്.ഹയൂങ് മിൻ സൺ,കുലുസെവസ്ക്കി എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ കരസ്ഥമാക്കിയത് സൂപ്പർ താരം ഹാരി കെയ്നാണ്.ഇതോടെ ടോട്ടെൻഹാം പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത കരസ്ഥമാക്കുകയും ചെയ്തു.
മത്സരത്തിന്റെ 70,75 മിനുട്ടിലായിരുന്നു സൺ ടോട്ടെൻഹാമിന് വേണ്ടി ഗോളുകൾ നേടിയത്. ഇതോടുകൂടി ഈ പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാവാൻ സണ്ണിന് കഴിഞ്ഞിരുന്നു.23 ഗോളുകൾ നേടിക്കൊണ്ട് ലിവർപൂളിന്റെ സൂപ്പർതാരമായ മുഹമ്മദ് സലാക്കൊപ്പമാണ് സൺ ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.
1 – Tottenham’s Son Heung-Min is the first Asian player to win the Premier League Golden Boot (sharing the award with Mo Salah), with the attacker netting 23 goals in 2021-22. Shared. #PL pic.twitter.com/gTC5yOis4r
— OptaJoe (@OptaJoe) May 22, 2022
ഈ സീസണിലെ പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം സലായും സണ്ണും പങ്കിടുകയായിരുന്നു. ഗോൾഡൻ ബൂട്ട് നേടിയതോടുകൂടി ഒരു അപൂർവ്വ റെക്കോർഡ് കരസ്ഥമാക്കാൻ ഇപ്പോൾ സണ്ണിന് കഴിഞ്ഞിട്ടുണ്ട്. അതായത് പ്രീമിയർ ലീഗിൽ ടോപ് സ്കോററാവുന്ന ചരിത്രത്തിലെ ആദ്യ ഏഷ്യൻ താരമാണ് സൺ. ഇതിനു മുൻപ് ആരും തന്നെ ഈ നേട്ടം കരസ്ഥമാക്കിയിട്ടില്ല.
ഈ പ്രീമിയർ ലീഗിൽ ആകെ 35 മത്സരങ്ങളാണ് സൺ കളിച്ചിട്ടുള്ളത്. അതിൽ നിന്നാണ് 23 ഗോളുകളും 7 അസിസ്റ്റുകളും താരം കരസ്ഥമാക്കിയിട്ടുള്ളത്.