പ്രീമിയർ ലീഗിന്റെ വിലക്ക്, പ്രതിഷേധവുമായി സിൽവയും റിച്ചാർലീസണും!
ഈ വരുന്ന മൂന്ന് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ബ്രസീലിയൻ ടീം ആരംഭിച്ചിരുന്നു. പരിശീലകൻ ടിറ്റെക്ക് കീഴിൽ സാവോ പോളോയിലാണ് ബ്രസീൽ പരിശീലനം നടത്താനിരിക്കുന്നത്.ഭൂരിഭാഗം പേരും ഇപ്പോൾ ടീമിനോടൊപ്പം ചേർന്നു കഴിഞ്ഞിരുന്നു. എന്നാൽ പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾക്ക് വിട്ടു നൽകാൻ ലീഗ് തയ്യാറായിരുന്നില്ല. ഇതിൽ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്രസീലിയൻ താരങ്ങളായ തിയാഗോ സിൽവയും റിച്ചാർലീസണും. ചെൽസിയുടെ താരമായ സിൽവയും എവെർട്ടണിന്റെ താരമായ റിച്ചാർലീസണും ബ്രസീൽ ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇരുവർക്കും ടീമിൽ എത്തിച്ചേരാൻ സാധിച്ചിട്ടില്ല.സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും ഇതിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധം പങ്കുവെച്ചത്.
ചെൽസി ജേഴ്സിയിലുള്ള ഒരു ചിത്രമാണ് സിൽവ പങ്കു വെച്ചിട്ടുണ്ട്. കൈകൾ കെട്ടിയിട്ട ഒരു ചിത്രം ഇതിൽ ആഡ് ചെയ്തിട്ടുമുണ്ട്.നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നാണ് ഇതിന്റെ ക്യാപ്ഷനായി സിൽവ കുറിച്ചിരിക്കുന്നത്. ബ്രസീലിനായി കളിക്കാനാവാത്തതിൽ താരം നിരാശനാണ് എന്നുള്ളത് ഇതിൽ നിന്നും വ്യക്തമാണ്.
Sem liberação para a Seleção, Thiago Silva publica foto de mãos amarradas: "Precisa dizer algo?"
— ge (@geglobo) August 30, 2021
Richarlison posta foto com a camisa da seleção brasileira e marca seu time, Everton https://t.co/uBUO4MqU4s
അതേസമയം റിച്ചാർലീസൺ ബ്രസീൽ ജേഴ്സിയിൽ ഉള്ള ഒരു ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്.മുഷ്ടി ചുരുട്ടി പഞ്ച് ചെയ്യുന്ന രൂപത്തിൽ ഗോൾ ആഘോഷിക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിട്ടുള്ളത്. കൂടാതെ തന്റെ ക്ലബായ എവെർട്ടണെ മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. റിച്ചാർലീസണും തന്റെ ക്ലബ്ബിനെ പ്രതിഷേധമറിയിക്കുകയാണ് ചെയ്തിട്ടുള്ളത്.
അതേസമയം പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല അർജന്റീനയുടെ നാല് താരങ്ങളെ അവർക്ക് വിട്ടു നൽകിയിരുന്നു. നിലവിൽ മൂന്ന് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ബ്രസീൽ കളിക്കുന്നത്.ചിലി, അർജന്റീന, പെറു എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ.