പ്രായമല്ല,സാഹചര്യമാണ് നിർണായകം : മെസ്സി,CR7 എന്നിവരുടെ കൂടുമാറ്റത്തെ കുറിച്ച് ലെവ!

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരങ്ങളായ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ ക്ലബുകൾ വിട്ടത്.മെസ്സി ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിലേക്കായിരുന്നു എത്തിയിരുന്നത്. മെസ്സിയെ സംബന്ധിച്ചിടത്തോളം ഇതൊരു നവ്യാനുഭവമായിരുന്നു.ക്രിസ്റ്റ്യാനോ തന്റെ പഴയ ക്ലബ്ബായ യുണൈറ്റഡിലേക്ക് തിരിച്ചെത്തുകയായിരുന്നു.പക്ഷെ റൊണാൾഡോക്ക് ഇതൊരു പരിചിതമായ കാര്യമാണ്.

ഏതായാലും ഈ വിഷയത്തെ കുറിച്ചിപ്പോൾ ബയേണിന്റെ സൂപ്പർതാരമായ റോബർട്ട് ലെവന്റോസ്ക്കി ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്.താരത്തിന്റെ ബയേണുമായുള്ള കരാർ അടുത്ത സീസണോടുകൂടി അവസാനിക്കും. ബയേൺ വിടുമോ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. പ്രായമല്ല, മറിച്ച് സാഹചര്യമാണ് ക്ലബ്ബ് വിടുന്നതിൽ നിർണായകമായി തീരുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.ലെവന്റോസ്ക്കിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ക്ലബ്ബ് മാറി എന്നുള്ളത് വലിയൊരു അനുഭവമായിരിക്കും.അദ്ദേഹം ഒരേയൊരു ക്ലബ്ബിനു വേണ്ടി മാത്രമായിരുന്നു ഇതുവരെ കളിച്ചത്. ഒരു ഭാഷ മാത്രമാണ് മെസ്സിക്ക് വശമുള്ളത്.അദ്ദേഹത്തിന് ആശയവിനിമയത്തിൽ തടസ്സങ്ങൾ ഉണ്ടായേക്കാം.അതേസമയം ക്രിസ്ത്യാനോ റൊണാൾഡോ ഒരുപാട് തവണ ലീഗുകൾ മാറിയിട്ടുണ്ട്.നിങ്ങൾ ക്ലബ്ബ് മാറുമ്പോൾ പ്രായം എല്ലാം നിർണായകമാവുക, മറിച്ച് സാഹചര്യമാണ് നിർണായകമാവുക ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞത്.

ഈ സീസണിലും പതിവുപോലെ മിന്നുന്ന പ്രകടനമാണ് ലെവന്റോസ്ക്കി കാഴ്ചവെക്കുന്നത്.32 ഗോളുകൾ ഇതിനോടകം തന്നെ താരം ക്ലബ്ബിനു വേണ്ടി ഈ സീസണിൽ നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *