പോച്ചെക്ക് പകരം പെപ്,പിഎസ്ജിയുടെ പദ്ധതി ഇങ്ങനെ!

പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ ക്ലബ് ഉടൻ തന്നെ പുറത്താക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഇപ്പോൾ വളരെയധികം സജീവമാണ്. പുതിയ പരിശീലകനായി കൊണ്ട് നിരവധി പേരെ ഇപ്പോൾ പിഎസ്ജി പരിഗണിക്കുന്നുണ്ട്.സിനദിൻ സിദാനെ പിഎസ്ജി ലക്ഷ്യം വെച്ചിരുന്നെങ്കിലും അദ്ദേഹം എത്തില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ മറ്റൊരു റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമം ലെ എക്യുപെ പുറത്തു വിട്ടിട്ടുണ്ട്.അതായത് വരുന്ന സീസണിൽ പോച്ചെട്ടിനോയെ തന്നെ നിലനിർത്താൻ പിഎസ്ജി ഉദ്ദേശിക്കുന്നുണ്ട്. അടുത്ത സീസണിലേക്കുള്ള കരാർ കൂടിയാണ് അദ്ദേഹത്തിന് അവശേഷിക്കുന്നത്. അത് പൂർത്തിയാക്കാനാണ് പിഎസ്ജിയുടെ പദ്ധതി. അങ്ങനെയാണ് എന്നുണ്ടെങ്കിൽ അദ്ദേഹത്തെ പുറത്താക്കുമ്പോൾ നൽകേണ്ടി വരുന്ന 15 മില്യൺ യുറോ ലാഭിക്കാൻ പിഎസ്ജിക്ക് സാധിക്കും.

അടുത്ത സീസണിന് ശേഷമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളയുടെ ക്ലബുമായുള്ള കരാർ അവസാനിക്കുക.അത്കൊണ്ട് തന്നെ പോച്ചെട്ടിനോ കരാർ പൂർത്തിയാക്കിയതിനു ശേഷം പെപ്പിനെ എത്തിക്കാനാണ് നാസർ അൽ ഖലീഫി താൽപര്യപ്പെടുന്നത്.പക്ഷെ പെപ്പ് സിറ്റിയുമായി കരാർ പുതുക്കിയാൽ, അത് പിഎസ്ജിയുടെ പദ്ധതികളെ താളം തെറ്റിക്കും.

പെപ്പിനെ പരിശീലകനാക്കുക എന്നുള്ളത് പിഎസ്ജി ഉടമസ്ഥരുടെ ഒരു സ്വപ്നമാണ്. ഏതായാലും നിലവിൽ പോച്ചെട്ടിനോയെ പിഎസ്ജി നിലനിർത്തുമോ അതല്ലെങ്കിൽ പുറത്താക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *