പോഗ്ബ ഇനി എവിടെ കളിക്കും? സ്ഥിരീകരിച്ച് ഫാബ്രിസിയോ!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ പോൾ പോഗ്ബയുടെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോടുകൂടി അവസാനിച്ചിരുന്നു.താരത്തിന്റെ കരാർ പുതുക്കാൻ യുണൈറ്റഡ് തയ്യാറായിരുന്നില്ല.ഇതോട് കൂടി പോഗ്ബ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടുകയായിരുന്നു.

ഇപ്പോഴിതാ പോഗ്ബ തന്റെ മുൻ ക്ലബ്ബായ യുവന്റസിലെക്ക് തന്നെ തിരിച്ചെത്തിയിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.പോഗ്ബയുമായി യുവന്റസ് ഫുൾ എഗ്രിമെന്റിൽ എത്തിയിട്ടുണ്ട്.ജൂലൈ തുടക്കത്തിൽ പോഗ്ബ കരാറിൽ ഒപ്പ് വെച്ചേക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

ആറ് വർഷങ്ങൾക്കു മുമ്പ് 100 മില്യൺ യുറോയെന്ന റെക്കോർഡ് തുകക്കായിരുന്നു യുവന്റസ് പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കൈമാറിയത്. എന്നാൽ പ്രതീക്ഷയോട് നീതി പുലർത്തുന്ന രൂപത്തിലുള്ള പ്രകടനം ഈ കാലയളവിൽ കാഴ്ച്ചവെക്കാൻ പോഗ്ബക്ക് സാധിച്ചിരുന്നില്ല. ഇതോടുകൂടിയാണ് യുണൈറ്റഡ് താരത്തെ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാൻ അനുവദിച്ചത്.

മുമ്പ് യുവന്റസിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ പോഗ്ബക്ക് സാധിച്ചിരുന്നു. വ്യത്യസ്തമായ പല ക്ലബ്ബുകളിൽ നിന്നും താരത്തിന് ഓഫറുകൾ ഉണ്ടായിരുന്നുവെങ്കിലും യുവന്റസിലേക്ക് തന്നെ മടങ്ങാനായിരുന്നു പോഗ്ബക്ക് താല്പര്യം. ഏതായാലും പോഗ്ബയുടെ വരവ് യുവന്റസിന്റെ മധ്യനിരക്ക് കൂടുതൽ ശക്തിപകരുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *