പോഗ്ബക്കായി യുണൈറ്റഡ് ആവിശ്യപ്പെടുന്നത് വമ്പൻ തുക, റിപ്പോർട്ട്‌!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബ ക്ലബ് വിടാനാഗ്രഹിക്കുന്നു എന്നുള്ള കാര്യം പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്ത കാര്യമാണ്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിലേക്ക് ചേക്കേറാനാണ് പോഗ്ബ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്. ഒരു വർഷത്തെ കരാറാണ് നിലവിൽ പോഗ്ബക്ക്‌ യുണൈറ്റഡിൽ അവശേഷിക്കുന്നത്. പോഗ്ബയിൽ പിഎസ്ജി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും താരനിബിഡമായ പിഎസ്ജി പോഗ്ബക്ക്‌ വേണ്ടി കഠിനശ്രമങ്ങൾ നടത്തുമോ എന്നുള്ള കാര്യം സംശയത്തിലാണ്. മാത്രമല്ല നിലവിലെ അവസ്ഥയിൽ പോഗ്ബ ആവിശ്യമില്ല എന്ന രൂപേണയായിരുന്നു പരിശീലകൻ പോച്ചെട്ടിനോ സംസാരിച്ചത്.

അതേസമയം പോഗ്ബക്ക്‌ വേണ്ടി വമ്പൻ തുകയാണ് നിലവിൽ യുണൈറ്റഡ് ആവിശ്യപ്പെടുന്നത്.75 മുതൽ 100 മില്യൺ യൂറോ വരെയുള്ള തുകയാണ് യുണൈറ്റഡിന്റെ ആവിശ്യം. ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.ഇനി ഇത്രയും തുക നൽകി പോഗ്ബയെ സ്വന്തമാക്കാനാണ് പിഎസ്ജിയുടെ പദ്ധതിയെങ്കിൽ കുറച്ചു താരങ്ങളെ പിഎസ്ജി വിൽക്കേണ്ടി വരും.

തിലോ കെഹ്റർ, പാബ്ലോ സറാബിയ,ആൻഡർ ഹെരേര, ലായ്വിൻ കുർസാവ എന്നിവരൊക്കെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറേണ്ടി വരും.അതേസമയം താരത്തിന്റെ വില കുറക്കുന്നത് വരെ കാത്തിരിക്കാനായിരിക്കും പിഎസ്ജി ഉദ്ദേശിക്കുന്നത്. എന്തെന്നാൽ അടുത്ത സമ്മറിൽ ഫ്രീ ആയിക്കൊണ്ട് താരത്തെ നഷ്ടപ്പെടാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നുണ്ടാവില്ല. അത്കൊണ്ട് തന്നെ യുണൈറ്റഡ് വില കുറക്കാൻ തയ്യാറായേക്കും.

Leave a Reply

Your email address will not be published. Required fields are marked *