പെർഫെക്റ്റ് ആവാതെ രക്ഷയില്ല: താരങ്ങളോട് പെപ്

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടം കടുക്കുകയാണ്. 31 റൗണ്ട് പോരാട്ടങ്ങളാണ് ഇപ്പോൾ അവസാനിച്ചിട്ടുള്ളത്.71 പോയിന്റുള്ള ആഴ്സണൽ ഒന്നാം സ്ഥാനത്തും ഇതേ പോയിന്റുള്ള ലിവർപൂൾ രണ്ടാം സ്ഥാനത്തുമാണ്. ഒരു പോയിന്റ് കുറവുള്ള മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. ചുരുക്കത്തിൽ ഈ മൂന്ന് ടീമുകൾക്കും പ്രീമിയർ ലീഗിൽ ഒരുപോലെ കിരീട സാധ്യത അവശേഷിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള താരങ്ങൾക്ക് ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. നിർബന്ധമായും പെർഫക്റ്റ് ആവണമെന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. അതായത് ഇനിയുള്ള മത്സരങ്ങളിൽ ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്തരുത് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മൂന്ന് ടോപ്പ് ടീമുകൾ തമ്മിലാണ് ഇത്തവണ മത്സരം. മാർജിനുകൾ വളരെ ചെറിയതാണ്. അതുകൊണ്ടുതന്നെ ഇനിയുള്ള എല്ലാ മത്സരങ്ങളിലും നമ്മൾ വിജയിക്കണം. നമ്മൾ നിർബന്ധമായും പെർഫെക്റ്റ് ആയിരിക്കണം “ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്നുണ്ട്. മാത്രമല്ല യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡാണ് അവരുടെ എതിരാളികൾ. സെമിയിലേക്ക് മുന്നേറണമെങ്കിൽ റയലിനെ മറികടക്കേണ്ടതുണ്ട്.പ്രീമിയർ ലീഗിലെയും ചാമ്പ്യൻസ് ലീഗിലെയും നിലവിലെ ചാമ്പ്യന്മാർ കൂടിയാണ് മാഞ്ചസ്റ്റർ സിറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!