പെനാൽറ്റി പാഴാക്കി, മാപ്പ് പറഞ്ഞ് അഗ്യൂറോ!
ചെൽസിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ പെനാൽറ്റി പാഴാക്കിയതിന് മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ ആരാധകരോടും സഹതാരങ്ങളോടും മാപ്പ് ചോദിച്ചു. മത്സരത്തിൻ്റെ ആദ്യ പകുതിയുടെ അവസാനത്തിൽ ബില്ലി ഗിൽമോർ ഗബ്രിയേൽ ജീസസിനെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത അഗ്യൂറോ പനേങ്ക ഷോട്ടിനാണ് ശ്രമിച്ചത്. ചെൽസി ഗോൾ കീപ്പർ എഡ്വോർഡ് മെൻഡി അത് അനായാസം തടയുകയും ചെയ്തു. ഇതോടെ റഹീംസ്റ്റീർലിംഗിൻ്റെ ഗോളിൽ മുന്നിട്ട് നിന്നിരുന്ന സിറ്റിക്ക് ഇടവേളക്ക് മുമ്പ് തന്നെ 2 ഗോൾ ലീഡ് നേടാനുള്ള അവസരം നഷ്ടമായി. തുടർന്ന് രണ്ടാം പകുതിയിൽ ഹക്കീം സിയേച്ച്, മാർക്കോസ് അലോൺസോ എന്നിവർ ഗോളുകൾ നേടിയതോടെ ചെൽസി വിജയിച്ച് കയറി. ഈ മത്സരം സിറ്റിയാണ് വിജയിച്ചിരുന്നതെങ്കിൽ അവർക്ക് സീസണിലെ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടാൻ ആവുമായിരുന്നു.
I would like to apologise to my teammates, staff and supporters for missing the penalty. It was a bad decision and I take full responsibility.
— Sergio Kun Aguero (@aguerosergiokun) May 8, 2021
മത്സരശേഷം അഗ്യൂറോ തൻ്റെ പിഴവിന് ആരാധകരോടും സഹതാരങ്ങളോടും മാപ്പ് ചോദിച്ചു കൊണ്ട് ട്വിറ്ററിൽ പോസ്റ്റിട്ടു. താരത്തിൻ്റെ ട്വീറ്റ് ഇങ്ങനെ: പെനാൽറ്റി പാഴാക്കിയതിന് ഞാൻ എൻ്റെ സഹതാരങ്ങളോടും ടീം സ്റ്റാഫിനോടും ആരാധകരോടും മാപ്പ് ചോദിക്കുകയാണ്. അതൊരു തെറ്റായ തീരുമാനമായിരുന്നു. ഞാൻ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.” ഏതായാലും ആ പെനാൽറ്റി ഗോളാക്കിയിരുന്നെങ്കിൽ ഒരു പ്രീമിയർ ലീഗ് ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം ഗോൾ നേടിയ താരമെന്ന വെയ്ൻ റൂണിയുടെ റെക്കോർഡിനൊപ്പമെത്താൻ അഗ്യൂറോക്ക് കഴിയുമായിരുന്നു.
You don't need to, Sergio 🥺 #mcfc https://t.co/Aztl8CqAsj
— Manchester City News (@ManCityMEN) May 8, 2021