പെനാൽറ്റി പാഴാക്കി, തോൽവികൾ തുടർകഥയാക്കി യുണൈറ്റഡ്!
പ്രീമിയർ ലീഗിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് അട്ടിമറി തോൽവി. ആസ്റ്റൺ വില്ലയാണ് എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓൾഡ് ട്രാഫോഡിൽ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ 88-ആം മിനുട്ടിൽ ഹോസ് നേടിയ ഗോളാണ് ആസ്റ്റൺ വില്ലക്ക് ജയം സമ്മാനിച്ചത്. അതേസമയം സമനിലയാക്കാൻ ലഭിച്ച സുവർണ്ണാവസരം യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് കളഞ്ഞു കുളിക്കുകയായിരുന്നു. താരം പെനാൽറ്റി പാഴാക്കിയത് യുണൈറ്റഡിന് തിരിച്ചടിയാവുകയായിരുന്നു. നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള യുണൈറ്റഡ് നാലാം സ്ഥാനത്താണ്.
Two loses in 2 games for Manchester United.
— SportPesa Kenya (@SportPesa) September 25, 2021
FT: Man Utd 0-1 Aston Villa. #MUNAVL pic.twitter.com/UhEAiSbEEk
ക്രിസ്റ്റ്യാനോ, ബ്രൂണോ, പോഗ്ബ, ഗ്രീൻവുഡ് എന്നിവരൊക്കെ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. എന്നാൽ ഗോളുകൾ നേടാൻ ഇവർക്ക് സാധിച്ചില്ല.മത്സരത്തിന്റെ 88-ആം മിനുട്ടിൽ ഡഗ്ലസ് ലൂയിസിന്റെ അസിസ്റ്റിൽ നിന്നാണ് ഹോസ് വില്ലയുടെ ഗോൾ നേടുന്നത്.എന്നാൽ അഞ്ച് മിനുട്ടിന് ശേഷം യുണൈറ്റഡിന് പെനാൽറ്റി ലഭിച്ചു. പക്ഷേ ബ്രൂണോ ഫെർണാണ്ടസിന് അത് ലക്ഷ്യത്തിൽ എത്തിക്കാനായില്ല. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും യുണൈറ്റഡ് പരാജയം അറിയുകയായിരുന്നു.കഴിഞ്ഞ എഎഫ്എൽ കപ്പ് മത്സരത്തിൽ വെസ്റ്റ്ഹാമിനോട് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു.അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും യുണൈറ്റഡ് പരാജയപ്പെടുകയായിരുന്നു.