പുതിയ ചാലഞ്ച് ഏറ്റെടുക്കാൻ സമയമായി : ക്രിസ്റ്റ്യാനോ
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിലുള്ള അന്തിമ തീരുമാനം ഇന്നലെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് കൈകൊണ്ടിരുന്നത്. റൊണാൾഡോ യുണൈറ്റഡിനെതിരെ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. അതിന്റെ ഫലമായിക്കൊണ്ട് റൊണാൾഡോയെ ഒഴിവാക്കാൻ യുണൈറ്റഡ് തീരുമാനിക്കുകയും റൊണാൾഡോ അതിന് സമ്മതിക്കുകയും ചെയ്തു.അങ്ങനെ ക്ലബ്ബും താരവും പരസ്പര ധാരണയിൽ എത്തി കൊണ്ടാണ് റൊണാൾഡോ ഇപ്പോൾ യുണൈറ്റഡ് വിട്ടിട്ടുള്ളത്.
ക്ലബ്ബ് വിട്ടതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്. ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ആരാധകരെയും വളരെയധികം സ്നേഹിക്കുന്നു എന്നാണ് ഈ പ്രസ്താവനയിൽ അദ്ദേഹം കുറിച്ചിട്ടുള്ളത്. മാത്രമല്ല പുതിയ ചാലഞ്ച് ഏറ്റെടുക്കാൻ സമയമായെന്നും റൊണാൾഡോ കൂട്ടിച്ചേർത്തിട്ടുണ്ട്. താരത്തിന്റെ സ്റ്റേറ്റ്മെന്റ് ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
— Cristiano Ronaldo (@Cristiano) November 22, 2022
” മാഞ്ചസ്റ്റർ യുണൈറ്റഡുമായി നടത്തിയ ചർച്ചയിൽ എന്റെ കരാർ നേരത്തെ അവസാനിപ്പിക്കാൻ ഇപ്പോൾ ധാരണയായിട്ടുണ്ട്.ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും അവരുടെ ആരാധകരെയും സ്നേഹിക്കുന്നു.അക്കാര്യത്തിൽ ഒരു കാരണവശാലും മാറ്റങ്ങൾ വരില്ല.പക്ഷേ ഇതാണ് എനിക്ക് പുതിയ ചാലഞ്ച് ഏറ്റെടുക്കാനുള്ള സമയം. ഞാൻ ക്ലബ്ബിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നു ” ക്രിസ്റ്റ്യാനോ കുറിച്ചു.
ഏതായാലും യുണൈറ്റഡിലെ റൊണാൾഡോ യുഗത്തിന് അവസാനമാവുകയാണ്.വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോ ഏത് ക്ലബ്ബിലേക്ക് പോകും എന്നുള്ളത് വ്യക്തമായിട്ടില്ല.