പീരങ്കിപടക്ക് മൊറീഞ്ഞോയുടെ പൂട്ട്, നാണംകെട്ട തോൽവിയേറ്റുവാങ്ങി ലെയ്സസ്റ്റർ സിറ്റി
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുപ്പത്തിയഞ്ചാം റൗണ്ട് പോരാട്ടത്തിൽ ടോട്ടൻഹാമിന് ജയം. നോർത്ത് ലണ്ടൻ ഡെർബിയിൽ ആഴ്‌സനലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മൊറീഞ്ഞോയും കുട്ടികളും പൂട്ടിയത്. ഒരു ഗോളിന് പിന്നിൽ നിന്ന് രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ടോട്ടൻഹാം ജയം പിടിച്ചെടുത്തത്. മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ അലക്സാന്ദ്ര ലാക്കാസാട്ടെയാണ് ഗണ്ണേഴ്‌സിന് ലീഡ് നേടിക്കൊടുത്തത്. തകർപ്പൻ ഒരു ലോങ്ങ് റേഞ്ചിലൂടെയാണ് താരം വലകുലുക്കിയത്. എന്നാൽ മൂന്ന് മിനിറ്റിനകം ഹ്യൂങ് മിൻ സൺ സ്പർസിന് സമനില നേടികൊടുത്തു. ആഴ്‌സണലിന്റെ ഡിഫൻസ് തമ്മിലുള്ള ആശയകുഴപ്പം മുതലെടുത്ത താരം ഗോൾ കണ്ടെത്തുകയായിരുന്നു. മത്സരത്തിന്റെ എൺപത്തിയൊന്നാം മിനുട്ടിലാണ് വിജയഗോൾ പിറന്നത്. സണ്ണിന്റെ കോർണർ കിക്ക് ടോബി അൽടെർവെയിഡ് ഒരു തകർപ്പൻ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ജയത്തോടെ ആഴ്‌സണലിനെ മറികടന്ന് എട്ടാം സ്ഥാനത്ത് എത്താൻ ടോട്ടൻഹാമിന് സാധിച്ചു.
Goal ✔️
— Tottenham Hotspur (@SpursOfficial) July 12, 2020
Assist ✔️
Three points ✔️#THFC ⚪️ #COYS pic.twitter.com/qTZ83CWD8u
അതേസമയം ലീഗിലെ നാലാം സ്ഥാനക്കാരെന്ന തലയെടുപ്പോടെ കളത്തിലേക്കിറങ്ങിയ ലെയ്സെസ്റ്റർ സിറ്റിക്ക് നാണംകെട്ട തോൽവി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബേൺമൗത്ത് ലെയ്സെസ്റ്ററിനെ തകർത്തു വിട്ടത്. ആദ്യപകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി കളം വിട്ട ലെയ്സസ്റ്ററിന് രണ്ടാം പകുതിയിൽ നാല് ഗോളുകൾ കിട്ടുകയായിരുന്നു. ഇതോടെ ടീമിന്റെ നാലാം സ്ഥാനം അവതാളത്തിലായി. 35 മത്സരങ്ങളിൽ നിന്ന് 59 പോയിന്റ് ആണ് സിറ്റിക്കുള്ളത്. അതേസമയം ഒരു കളി കുറച്ചു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് 58 പോയിന്റ് ഉണ്ട്.
A 𝗺𝗮𝘀𝘀𝗶𝘃𝗲 win for @afcbournemouth #BOULEI pic.twitter.com/cz306h88NB
— Premier League (@premierleague) July 12, 2020