പിന്നിൽ നിന്ന് തിരിച്ചടിച്ച് ലിവർപൂൾ വിജയവഴിയിൽ
പ്രീമിയർ ഇന്ന് നടന്ന ഇരുപത്തൊൻപതാം റൗണ്ട് പോരാട്ടത്തിൽ ലിവർപൂളിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ ബേൺമൗത്തിനെ തകർത്തുവിട്ടത്. സ്വന്തം മൈതാനമായ ആൻഫീൽഡിൽ വെച്ച് നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ഗംഭീരതിരിച്ചുവരവ് നടത്തി ജയം പിടിച്ചെടുത്തത്. റെഡ്‌സിന് വേണ്ടി സൂപ്പർ താരങ്ങളായ സലാഹ്, മാനെ എന്നിവരാണ് ഗോൾവലകുലുക്കിയത്.
UP THE REDS!! 🔴🔴🔴 https://t.co/0nvfjN6oJR
— Liverpool FC (@LFC) March 7, 2020
സൂപ്പർ താരങ്ങളായ ആലിസൺ, ഹെൻഡേഴ്‌സൺ എന്നിവർ ഇല്ലാതെയാണ് ലിവർപൂൾ കളത്തിലിറങ്ങിയത്. ലിവർപൂളിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് മത്സരത്തിന്റെ ഒൻപതാം മിനുട്ടിൽ തന്നെ ബേൺമൗത്ത് ലീഡ് നേടുകയായിരുന്നു. മനോഹരമായ ടീം ഗെയിമിനൊടുവിൽ വിൽസൺ ഗോൾ നേടുകയായിരുന്നു. ഇതോടെ ആക്രമണങ്ങൾ വർധിപ്പിച്ച റെഡ്സ് 25-ആം മിനുട്ടിൽ സമനില നേടി. എതിർതാരത്തിന്റെ കാലിൽ നിന്ന് പന്ത് റാഞ്ചി മാനേ സലാഹിന് നൽകിയ ബോൾ മനോഹരമായി സലാഹ് ലക്ഷ്യം കാണുകയായിരുന്നു. വൈകാതെ തന്നെ ലിവർപൂൾ തങ്ങളുടെ രണ്ടാം ഗോളും കണ്ടെത്തി. മുപ്പത്തിമൂന്നാം മിനുട്ടിൽ വാൻ ഡൈക്കിന്റെ പാസിൽ നിന്ന് മാനെയാണ് ലിവർപൂളിന് ലീഡ് നേടികൊടുത്തത്. പിന്നീട് ഗോളുകൾ നേടാൻ ലിവർപൂൾ ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു.
WWWWWWWWWWWWWWWWWWWWWW
— Liverpool FC (@LFC) March 7, 2020
22 consecutive home league wins – a new top-flight record.
❤️ Anfield ❤️ pic.twitter.com/xRJAUk7g0o
നിലവിൽ 82 പോയിന്റുമായി ടേബിളിൽ ലിവർപൂൾ ബഹുദൂരം മുന്നിലാണ്. 29 മത്സരങ്ങളിൽ 27 ജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് റെഡ്‌സിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 57 പോയിന്റാണ് പക്കലുള്ളത്. സിറ്റി രണ്ട് മത്സരം കുറച്ചാണ് കളിച്ചിട്ടുള്ളത്.