പിഎസ്ജി സൂപ്പർ താരത്തെ സ്വന്തമാക്കണം,ചെൽസി ചർച്ചകൾ ആരംഭിച്ചു!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് രണ്ട് പ്രതിരോധനിര താരങ്ങളെ നഷ്ടമായത്. ആൻഡ്രിയാസ് ക്രിസ്റ്റൻസൺ,അന്റോണിയോ റൂഡിഗർ എന്നിവർ ചെൽസി വിട്ടുകൊണ്ട് ലാലിഗയിലേക്ക് ചേക്കേറിയിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധ നിരയിലേക്ക് കൂടുതൽ താരങ്ങളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ചെൽസിയുടെ പരിശീലകനായ തോമസ് ടുഷെലുള്ളത്.

നാപോളിയുടെ ഡിഫന്ററായ കൂലിബലിയുമായി ചെൽസി കരാറിൽ എത്തിക്കഴിഞ്ഞ കാര്യം ജേണലിസ്റ്റുകൾ സ്ഥിരീകരിച്ചിരുന്നു. കൂടാതെ സൂപ്പർ താരങ്ങളായ ജൂലെസ് കൂണ്ടെ,നതാൻ അകെ എന്നിവരിലും താല്പര്യമുണ്ട്.

അതേസമയം പിഎസ്ജിയുടെ ഫ്രഞ്ച് ഡിഫൻഡറായ പ്രിസണൽ കിമ്പമ്പേക്കാണ് ചെൽസി ഇപ്പോൾ മുൻഗണന നൽകുന്നത്. താരത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ചർച്ചകൾ ഇപ്പോൾ ചെൽസി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രമുഖ മാധ്യമമായ ESPN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മുമ്പ് തോമസ് ടുഷേലിന് കീഴിൽ പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് കിമ്പമ്പേ. താരത്തിന് ഓഫറുകൾ വരികയാണെങ്കിൽ കൈവിടാൻ പിഎസ്ജി തയ്യാറുമാണ്.മാർക്കിഞ്ഞോസ്,സെർജിയോ റാമോസ് എന്നിവരെ നിലവിൽ പിഎസ്ജിക്ക് ലഭ്യമാണ്. കൂടാതെ ഇന്റർ മിലാനിൽ നിന്നും സ്ക്രിനിയറിനെ കൂടി എത്തിക്കാൻ പിഎസ്ജി ശ്രമങ്ങൾ നടത്തുന്നുണ്ട്. ചുരുക്കത്തിൽ പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയറെ സംബന്ധിച്ചിടത്തോളം അത്ര പ്രാധാന്യമില്ലാത്ത താരമാണ് കിമ്പമ്പേ. ഏതായാലും ചെൽസിക്ക് താരത്തെ സ്വന്തമാക്കാൻ കഴിയുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *