പിഎസ്ജി ഉടമകൾ പ്രീമിയർ ലീഗിലേക്ക്, ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത് ലിവർപൂളിനെ!

2012 ലായിരുന്നു ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയെ പൂർണ്ണമായും ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് ഏറ്റെടുത്തത്. അതിന് ശേഷം പിഎസ്ജി കൈവരിച്ച വളർച്ച അത്ഭുതകരമായിരുന്നു.ഒരുപാട് സൂപ്പർ താരങ്ങളെ അവർക്ക് ടീമിലേക്ക് എത്തിക്കാൻ കഴിഞ്ഞു.ലോക ഫുട്ബോളിലെ മിന്നും താരങ്ങളായ മെസ്സിയും നെയ്മറും എംബപ്പേയും റാമോസുമൊക്കെ നിലവിൽ പിഎസ്ജിയുടെ താരങ്ങളാണ്. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നാണ് ഇന്ന് പിഎസ്ജി.

എന്നാൽ പിഎസ്ജിയിൽ മാത്രം ഒതുങ്ങിക്കൂടാൻ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് ആഗ്രഹിക്കുന്നില്ല. പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിനെ ഏറ്റെടുക്കാൻ അവർ ശ്രമം നടത്തുന്നു എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും അതിൽ പുരോഗതി ഒന്നും വന്നിട്ടില്ല. പക്ഷേ മറ്റൊരു പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിനെ ഏറ്റെടുക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ പിഎസ്ജി ഉടമസ്ഥർ ഉള്ളത്.ഇംഗ്ലീഷ് മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതായത് നിലവിൽ ലിവർപൂളിന്റെ ഉടമസ്ഥരായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് ക്ലബ്ബിനെ വിൽക്കാൻ തീരുമാനിച്ചിട്ട് നാളുകൾ ഏറെയായി. ഈ സീസണിന്റെ അവസാനത്തോടുകൂടി പുതിയ ഉടമസ്ഥരെ ഏൽപ്പിക്കാനാണ് ഇവർ ഉദ്ദേശിക്കുന്നത്.13 വർഷത്തോളമായി ലിവർപൂളിന്റെ ഉടമസ്ഥരായിക്കൊണ്ട് നിലകൊള്ളുന്നത് FSG യാണ്. ചുരുങ്ങിയത് നാല് ബില്യൺ പൗണ്ട് എങ്കിലും ക്ലബ്ബിന് വേണ്ടി ലഭിക്കണമെന്നാണ് ഇപ്പോൾ FSG യുടെ നിലപാട്.

നിലവിൽ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് തന്നെ ടീമിനെ ഏറ്റെടുക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. എന്തെന്നാൽ FSG മുൻഗണന നൽകുന്നതും ഈ പിഎസ്ജി ഉടമസ്ഥർക്ക് തന്നെയാണ്. ലിവർപൂളിന് ഏറ്റെടുക്കാൻ വലിയ രൂപത്തിലുള്ള താല്പര്യം QSI ക്കുണ്ട്.പ്രീമിയർ ലീഗിലേക്ക് കൂടി തങ്ങളുടെ പ്രവർത്തന മേഖല വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് QSI ഉള്ളത്. നേരത്തെ പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂ കാസിൽ യുണൈറ്റഡിനെ സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *