പിഎസ്ജിയുടെ സൂപ്പർ താരത്തെ സ്വന്തമാക്കണം,യുണൈറ്റഡ് നീക്കങ്ങൾ തുടങ്ങി!

ഈ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മുന്നേ ഒരുപാട് താരങ്ങളെ ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളെ പറ്റി പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ പത്രസമ്മേളനത്തിൽ സംസാരിക്കുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള ഒരു താരമാണ് അർജന്റൈൻ സൂപ്പർതാരമായ മൗറോ ഇക്കാർഡി.

ഇപ്പോഴിതാ ഇകാർഡിയെ സ്വന്തമാക്കാൻ വേണ്ടി പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത് വന്നിട്ടുണ്ട്. താരത്തിന്റെ നിലവിലെ സാഹചര്യങ്ങളെ പറ്റി യുണൈറ്റഡ് അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്.പിഎസ്ജിയെ നേരിട്ട് യുണൈറ്റഡ് കോൺടാക്ട് ചെയ്തിട്ടില്ല. മറിച്ച് ഇടനിലക്കാർ വഴിയാണ് അന്വേഷണങ്ങൾ നടത്തിയിട്ടുള്ളത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു സ്ട്രൈക്കറെ നിലവിൽ അത്യാവശ്യമാണ്. അതുകൊണ്ടാണ് അവർ ഇകാർഡിയെ പരിഗണിക്കുന്നത്. എന്നാൽ പ്രഥമ പരിഗണന അവർ ഇക്കാർഡിക്ക് നൽകുന്നില്ല.മറിച്ച് ബാക്കപ്പായി കൊണ്ടാണ് ഈ സൂപ്പർതാരത്തെ യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്നത്.

ഇന്റർ മിലാനിൽ നിന്നായിരുന്നു ഇക്കാർഡി പിഎസ്ജിയിൽ എത്തിയത്.ആദ്യ സീസണിൽ അദ്ദേഹം മികച്ച പ്രകടനം നടത്തി. എന്നാൽ കഴിഞ്ഞ രണ്ട് സീസണുകളിൽ തതിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് കേവലം 18 ഗോളുകൾ മാത്രമാണ് താരം ക്ലബ്ബിന് വേണ്ടി നേടിയിട്ടുള്ളത്. അതുകൊണ്ടാണ് പിഎസ്ജി ഇപ്പോൾ താരത്തെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുള്ളത്.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റ നിര താരമായ മാർക്കസ് റാഷ്ഫോർഡിൽ പിഎസ്ജി നേരത്തെ താൽപര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ യുണൈറ്റഡ് താരത്തെ വിട്ടു നൽകാൻ ഉദ്ദേശിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *