പരിക്ക്,പോർച്ചുഗീസ് സൂപ്പർതാരം വേൾഡ് കപ്പ് കളിക്കുന്നത് സംശയത്തിൽ!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്താൻ ലിവർപൂളിന് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിവർപൂൾ വിജയം നേടിയിരുന്നത്. സൂപ്പർ താരം മുഹമ്മദ് സലായുടെ ഗോളായിരുന്നു ലിവർപൂളിന് വിജയം സമ്മാനിച്ചത്.
എന്നാൽ ഈ മത്സരത്തിൽ മറ്റൊരു തിരിച്ചടി ലിവർപൂളിന് ഏറ്റിരുന്നു. എന്തെന്നാൽ അവരുടെ സൂപ്പർ താരമായ ഡിയോഗോ ജോട്ടക്ക് മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ പരിക്ക് ഏൽക്കുകയായിരുന്നു. തുടർന്ന് താരത്തെ ലിവർപൂൾ പിൻവലിച്ചു. മസിൽ ഇഞ്ചുറിയാണ് ഇപ്പോൾ ജോട്ടയെ അലട്ടുന്നത്. ഇതേക്കുറിച്ച് പരിശീലകൻ ക്ലോപ് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്.
There are fears Diogo Jota has suffered a 'serious' injury, a latest report has suggested. #LFC https://t.co/IhrSy9gIwb pic.twitter.com/tFgVfpLoLm
— Liverpool FC News (@LivEchoLFC) October 17, 2022
” ഇതിനെ കുറിച്ച് സംസാരിക്കാതിരിക്കാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്.അദ്ദേഹത്തിന് പരിക്കേൽക്കുന്നത് ഞാൻ കണ്ടിരുന്നു. ഗുരുതരമായ കോൺടാക്ട് ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ 96 മിനുട്ട് കളിച്ചത് അദ്ദേഹത്തിന്റെ മസിലുകളെ ഒരല്പം ബാധിച്ചിരുന്നേക്കാം.ഏതായാലും കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്നുള്ളത് മനസ്സിലാവുകയുള്ളൂ ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.
ഏതായാലും താരത്തിന്റെ പരിക്ക് ഏറ്റവും കൂടുതൽ ആശങ്ക ഏൽപ്പിച്ചിരിക്കുന്നത് ഖത്തർ വേൾഡ് കപ്പിന് ഒരുങ്ങുന്ന പോർച്ചുഗീസ് ടീമിനാണ്.താരം വേൾഡ് കപ്പിൽ ഉണ്ടാവുമോ എന്നുള്ളത് സംശയത്തിൽ നിലനിൽക്കുന്ന ഒരു കാര്യമാണ്.താരത്തെ ലഭ്യമാകും എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് പോർച്ചുഗൽ ടീം ഉള്ളത്. അതേസമയം പിഎസ്ജിയുടെ പോർച്ചുഗീസ് താരമായ ഡാനിലോ പെരീരക്കും പരിക്കേറ്റത് പോർച്ചുഗലിന് തിരിച്ചടി ഏൽപ്പിച്ചിരുന്നു.