പണമാണ് കാരണം: സ്റ്റീവൻ ജെറാർഡിനെ വിമർശിച്ച് റോബി ഫൗളർ

ലിവർപൂൾ ഇതിഹാസമായ സ്റ്റീവൻ ജെറാർഡ് 11 മാസക്കാലമായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലയെ പരിശീലിപ്പിച്ചിരുന്നത്. എന്നാൽ വളരെ മോശം പ്രകടനമാണ് ഇദ്ദേഹത്തിന് കീഴിൽ വില്ല നടത്തിയത്. അതുകൊണ്ടുതന്നെ അവിടുത്തെ പരിശീലക സ്ഥാനം അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു. പിന്നീട് ജെറാർഡ് യൂറോപ്യൻ ഫുട്ബോൾ വിട്ടു കൊണ്ട് മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറി. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാക്കിന്റെ പരിശീലകനാണ് സ്റ്റീവൻ ജെറാർഡ്.

എന്നാൽ സൗദിയിലും അദ്ദേഹം വളരെയധികം ബുദ്ധിമുട്ടുകയാണ്. ക്ലബ്ബിനെ ഇതുവരെ പരിശീലിപ്പിച്ച 19 മത്സരങ്ങളിൽ നിന്ന് 7 വിജയങ്ങൾ മാത്രമാണ് അദ്ദേഹത്തിന് നേടാൻ സാധിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവിടെയും വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്.ജെറാർഡിന്റെ സഹതാരമായിരുന്ന റോബി ഫൗളർ ഈ പരിശീലകനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പണം കാരണമാണ് ജെറാർഡ് സൗദിയിലേക്ക് പോയതൊന്നും എന്നാൽ അദ്ദേഹത്തിന് ഇംഗ്ലണ്ടിലേക്ക് മടങ്ങി വരാൻ സാധിക്കുമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ഫൗളറുടെ വാക്കുകൾ ഇങ്ങനെയാണ്.

“സ്റ്റീവൻ ജെറാർഡിന് തീർച്ചയായും ഒരു ടോപ്പ് മാനേജർ ആവാൻ സാധിക്കും.ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ട്.ആസ്റ്റൻ വില്ലയിൽ അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അദ്ദേഹം സൗദിയിലേക്ക് പോയതെന്ന് പറയപ്പെടുന്നുണ്ട്.പക്ഷേ യാഥാർത്ഥ്യം എന്തെന്നാൽ പണം തന്നെയാണ് കാരണം.പക്ഷേ അദ്ദേഹത്തിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്താൻ സാധിക്കും. പക്ഷേ അവർ ഇപ്പോൾ ഭാവിയെ കുറിച്ച് ചിന്തിക്കുമെന്ന് ഞാൻ കരുതുന്നില്ല ” ഇതാണ് റോബി ഫൗളർ പറഞ്ഞിട്ടുള്ളത്.

40 മത്സരങ്ങളായിരുന്നു ജെറാർഡ് വില്ലയുടെ പരിശീലകസ്ഥാനത്ത് ഉണ്ടായിരുന്നത്. നിലവിൽ ഉനൈ എംരിയാണ് വില്ലയുടെ പരിശീലകൻ.അദ്ദേഹത്തിന് കീഴിൽ തകർപ്പൻ പ്രകടനമാണ് വില്ല നടത്തുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിൽ രണ്ടാം സ്ഥാനത്ത് ഉള്ളത് ആസ്റ്റൻ വില്ലയാണ്. കഴിഞ്ഞ മത്സരത്തിൽ ഷെഫീൽഡിനോട് പോയിന്റ് ഡ്രോപ്പ് ചെയ്തത് അവർക്ക് തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *