പണമല്ല, പ്രകടനമാണ് അടിസ്ഥാനം: എൻസോ വിഷയത്തിൽ പ്രതികരിച്ച് ചെൽസി കോച്ച്

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ചെൽസിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡാണ് സമനിലയിൽ തളച്ചിട്ടുള്ളത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.യുണൈറ്റഡിന് വേണ്ടി ബ്രൂണോ ഗോൾ നേടിയപ്പോൾ ചെൽസിക്ക് വേണ്ടി കൈസേഡോയാണ് ഗോൾ കണ്ടെത്തിയത്.ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം പിടിക്കാൻ അർജന്റൈൻ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസിന് കഴിഞ്ഞിരുന്നില്ല.

ഇപ്പോൾ ചെൽസിയുടെ പരിശീലകനായ മരസ്ക്ക വേണ്ടത്ര അവസരങ്ങൾ ഈ അർജന്റൈൻ താരത്തിന് നൽകാറില്ല.107 മില്യൺ പൗണ്ട് നൽകിക്കൊണ്ട് സ്വന്തമാക്കിയ ഈ താരത്തെ എന്തുകൊണ്ട് പുറത്തിരുത്തുന്നു എന്ന് ചെൽസി പരിശീലകനോട് ചോദിക്കപ്പെട്ടിരുന്നു. പണമല്ല,പ്രകടനമാണ് ഇതിന്റെയൊക്കെ അടിസ്ഥാനം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ചെൽസി പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ വലിയ തുക ലഭിക്കുന്നത് താരങ്ങളുടെ പ്രശ്നമല്ല.ആളുകൾ അവരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കും എന്നത് ശരിയാണ്.അവരെല്ലാം മനുഷ്യരാണ്. അവർക്ക് വേണ്ടി വലിയ തുക ചെലവഴിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ പ്രശ്നമല്ല.നിങ്ങൾക്ക് താരങ്ങളെ സ്വന്തമാക്കണമെങ്കിൽ പണം ചിലവഴിക്കേണ്ടി വന്നേക്കും. വലിയ തുക ലഭിച്ചത് കൊണ്ട് നിങ്ങൾ എപ്പോഴും മികച്ച പ്രകടനം നടത്തണമെന്നില്ല. തുകയുടെ അടിസ്ഥാനത്തിലല്ല അർഹത തീരുമാനിക്കുന്നത്.അവർ ഫുട്ബോൾ താരങ്ങളാണ്. എപ്പോഴും ടോപ്പ് ലെവലിൽ തുടരാൻ കഴിയില്ല ” ഇതാണ് ചെൽസിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതായത് പ്രതീക്ഷിച്ച രൂപത്തിലുള്ള പ്രകടനം നടത്താത്തത് കൊണ്ടാണ് എൻസോയെ പുറത്തിരുത്തുന്നത് എന്ന് തന്നെയാണ് ചെൽസി പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.നിലവിൽ മോശമല്ലാത്ത പ്രകടനം ചെൽസി നടത്തുന്നുണ്ട്. 10 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുള്ള ചെൽസി നിലവിൽ നാലാം സ്ഥാനത്താണ് ഉള്ളത്. അടുത്ത കോൺഫറൻസ് ലീഗ് മത്സരത്തിൽ എഫ് സി നോവയെയാണ് ചെൽസി നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *