പണം കാണുമ്പോൾ ആകൃഷ്ടരാവുന്നത് സ്വാഭാവികമാണ്: തനിക്ക് ലഭിച്ച സൗദി ഓഫറിനെ കുറിച്ച് ആലിസൺ!

ഫുട്ബോൾ ലോകത്തെ പല സൂപ്പർ താരങ്ങളും ഇന്ന് സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ,നെയ്മർ ജൂനിയർ,സാഡിയോ മാനെ,ബെൻസിമ തുടങ്ങിയ പല താരങ്ങളും സൗദി ലീഗിന്റെ ഭാഗമാണ്.ഇപ്പോൾ യുവതാരങ്ങളെ കൂടി സ്വന്തമാക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. വലിയ സാലറി ലഭിക്കുന്നു എന്നതിനാലാണ് പലരും ഇന്ന് സൗദി അറേബ്യയെ തിരഞ്ഞെടുക്കുന്നത്.

ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾകീപ്പറായ ആലിസണും സൗദിയിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു.എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നു.അതിന്റെ കാരണങ്ങൾ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ലിവർപൂളിലെ തന്റെ കോൺട്രാക്ടിനെ താൻ ബഹുമാനിക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ആലിസന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ കോൺട്രാക്ടിനെ ഞാൻ ബഹുമാനിക്കേണ്ടതുണ്ട്. അത് പൂർത്തിയാക്കാനോ അതല്ലെങ്കിൽ പുതിയ കരാറിൽ ഒപ്പ് വെക്കാനോ ഞാൻ ആഗ്രഹിക്കുന്നു.ഞാൻ ലിവർപൂളിൽ വളരെയധികം ഹാപ്പിയാണ്. എന്റെ കുടുംബവും അങ്ങനെ തന്നെയാണ്.സൗദിയിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു. മറ്റുള്ളവർക്ക് അവിടെ വലിയ സാലറി ലഭിക്കുമ്പോൾ നമ്മളും അതിൽ ആകൃഷ്ടരാവാം.അത് വളരെ സാധാരണമായ കാര്യമാണ്. പക്ഷേ ഏറ്റവും അവസാനത്തിൽ നമ്മളെല്ലാവരും ഫുട്ബോൾ കളിക്കുന്നത് ഇഷ്ടപ്പെട്ടു കൊണ്ടാണ്.അതോടൊപ്പം തന്നെ നമ്മുടെ പ്രൊഫഷനും ഇതാണ്. അതിനെ നമ്മൾ പരമാവധി ഉപയോഗപ്പെടുത്തേണ്ടതും ഉണ്ട്.നിലവിൽ ഇവിടെ തുടരാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. ക്ലബ്ബ് എന്നെ വിൽക്കാൻ ആഗ്രഹിക്കുമ്പോൾ നമുക്ക് അതേക്കുറിച്ച് ചിന്തിക്കാം.സൗദിയിൽ നിന്നും വലിയ ഒരു ഓഫർ തന്നെയാണ് എനിക്ക് വന്നത്. പക്ഷേ ഞാൻ ചിന്തിച്ചുകൊണ്ട് തീരുമാനമെടുത്തു “ഇതാണ് ബ്രസീലിയൻ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

മറ്റൊരു ബ്രസീലിയൻ ഗോൾകീപ്പറായ എഡേഴ്സണ് സൗദിയിലേക്ക് പോകാൻ താല്പര്യമുണ്ടായിരുന്നു.അൽ നസ്റുമായി അദ്ദേഹം പേഴ്സണൽ എഗ്രിമെന്റിൽ എത്തുകയും ചെയ്തിരുന്നു. പക്ഷേ മാഞ്ചസ്റ്റർ സിറ്റി ആവശ്യപ്പെട്ട തുക നൽകാൻ സൗദി ക്ലബ്ബുകൾക്ക് കഴിഞ്ഞിരുന്നില്ല.അതേസമയം മറ്റൊരു ബ്രസീലിയൻ ഗോൾകീപ്പർ ആയ ബെന്റോ നിലവിൽ സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *