പണം കണ്ട് യുണൈറ്റഡിലേക്ക് പോയത് ശരിയായില്ല:കാസമിറോയോട് റിവാൾഡോ
2022ലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് ചേക്കേറിയത്.റയലിനോടൊപ്പം സകലതും അദ്ദേഹം സ്വന്തമാക്കിയിരുന്നു. അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 70 മില്യൺ യൂറോ ചിലവഴിച്ചു കൊണ്ടായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ സ്വന്തമാക്കിയത്. മാത്രമല്ല വലിയ സാലറി അദ്ദേഹത്തിന് യുണൈറ്റഡ് നൽകുകയും ചെയ്തിരുന്നു.
ആദ്യ സീസണിൽ മികച്ച പ്രകടനം കാസമിറോ നടത്തിയെങ്കിലും ഈ സീസണിൽ വളരെ പരിതാപകരമായ പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പോരായ്മകൾ ഒട്ടനവധി തവണ തുറന്നു കാണിക്കപ്പെട്ടു.അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ അദ്ദേഹം യുണൈറ്റഡ് വിടാൻ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. പണം കണ്ട് കാസമിറോ യുണൈറ്റഡിലേക്ക് പോയത് ശരിയായില്ല എന്നാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🚨| OFFICIAL: Casemiro has NOT been included in Brazil's squad for Copa America. pic.twitter.com/Ssj8Q4YNb9
— centredevils. (@centredevils) May 10, 2024
“കാസമിറോ ഒരു മികച്ച വ്യക്തിയാണ്. അദ്ദേഹം എന്റെ സുഹൃത്താണ്. ഞാൻ സാവോ പോളോയിൽ വെച്ച് അദ്ദേഹത്തിനോടൊപ്പം കളിച്ചിട്ടുണ്ട്.റയൽ മാഡ്രിഡിൽ അത്ഭുതപ്പെടുത്തുന്ന ഒരു കരിയർ അദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷേ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് പോയത് തികച്ചും തെറ്റായ തീരുമാനമായിരുന്നു. റയൽ മാഡ്രിഡിൽ മനോഹരമായ ഒരു സ്റ്റോറി രചിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ സാമ്പത്തികപരമായ കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം റയൽ വിട്ടുകൊണ്ട് യുണൈറ്റഡ്ലേക്ക് പോയത്.അത് തെറ്റായിപ്പോയി.മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ കുറച്ചുകാലമായി വളരെ മോശം നിലയിലാണ് ഉള്ളത്.കാസമിറോ ഒരു മിഡ്‌ഫീൽഡറാണ്.അദ്ദേഹത്തിന് ചെയ്യുന്നതിനൊക്കെ ഒരു പരിധിയുണ്ട്. മറ്റൊരു പൊസിഷനിൽ അദ്ദേഹത്തെ ഉപയോഗപ്പെടുത്തി കൊണ്ടാണ് ആരാധകർ വിമർശിക്കുന്നത്.ഇപ്പോഴത്തെ മോശം പ്രകടനം ഒരിക്കലും അദ്ദേഹത്തിന്റെ കുറ്റമല്ല. അത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തന്നെ കുറ്റമാണ് ” ഇതാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ ടെൻ ഹാഗ് കാസമിറോയെ സെന്റർ ബാക്ക് പൊസിഷനിൽ ആയിരുന്നു കളിപ്പിച്ചിരുന്നത്.അത് ഒരു സമ്പൂർണ്ണ ദുരന്തത്തിൽ കലാശിക്കുകയായിരുന്നു. യുണൈറ്റഡ് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് പരാജയപ്പെട്ടത്. അതിൽ മൂന്ന് ഗോളുകളും വഴങ്ങിയത് കാസമിറോയുടെ പിഴവിൽ നിന്നായിരുന്നു.