പക്കേറ്റയുടെ ട്രാൻസ്ഫർ,വെസ്റ്റ്‌ഹാമിനെ പരിഹസിച്ചു വിട്ട് ലിയോൺ പ്രസിഡന്റ്!
ലിയോണിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ലുക്കാസ് പക്കേറ്റ ഇനി പ്രീമിയർ ലീഗിൽ കളിക്കുമെന്നുള്ളത് കഴിഞ്ഞ ദിവസം ഓഫീസിലായിരുന്നു. വെസ്റ്റ്ഹാം യുണൈറ്റഡ് ആയിരുന്നു ഈ ബ്രസീലിയൻ താരത്തെ സ്വന്തമാക്കിയത്. 50 മില്യൺ പൗണ്ടാണ് താരത്തിന് വേണ്ടി വെസ്റ്റ് ഹാം ചിലവഴിച്ചിട്ടുള്ളത്. ഈ സീസണിലെ ഒമ്പതാമത്തെ സൈനിങ് ആണ് വെസ്റ്റ് ഹാം നടത്തിയത്.
ഈ ട്രാൻസ്ഫറിന് പിന്നാലെ ലിയോണിന്റെ പ്രസിഡന്റായ ജീൻ മിഷേൽ ഓലസ് വെസ്റ്റ് ഹാമിനെ പരിഹസിച്ചിട്ടുണ്ട്. അതായത് ചെറിയ ക്ലബ്ബ് എന്നാണ് ഇദ്ദേഹം പരോക്ഷമായി വെസ്റ്റ് ഹാമിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമമായ കനാൽ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലിയോൺ പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Savage 😳 pic.twitter.com/jSWEnWIqE0
— GOAL (@goal) August 29, 2022
“ലുകാസ് പക്കേറ്റ ക്ലബ്ബ് വിട്ടു എന്നുള്ളത് ദൗർഭാഗ്യകരമായ കാര്യമാണ്.പക്ഷേ അദ്ദേഹം ക്ലബ്ബ് വിടാൻ ആഗ്രഹിച്ചിരുന്നു. ഞങ്ങൾ കരുതിയത് ഒരുപാട് വലിയ ക്ലബുകൾ ഉണ്ടാവുമെന്നായിരുന്നു. പക്ഷേ ഞങ്ങൾക്ക് അങ്ങനെ ഒന്നും ലഭിച്ചില്ല. അതുകൊണ്ടുതന്നെ ഏറ്റവും അവസാനത്തിലാണ് ഞങ്ങൾ വെസ്റ്റ് ഹാമുമായി ചർച്ചകൾ തുടങ്ങിയത് ” ഇതാണ് ലിയോൺ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
ഏതായാലും പക്കേറ്റയുടെ വരവോടുകൂടി ബ്രസീൽ ദേശീയ ടീമിന്റെ ഒരു ഭാഗം മിഡ്ഫീൽഡർമാരും ഇപ്പോൾ പ്രീമിയർ ലീഗിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്.