നെയ്മർ ട്രാൻസ്ഫർ: ഖലീഫിയും ചെൽസി ഉടമയും ചർച്ച നടത്തിയതായി വാർത്ത.

സൂപ്പർതാരം നെയ്മർ ജൂനിയർ പിഎസ്ജിയുമായി അത്ര രസത്തിലല്ല എന്ന വാർത്തകൾ പുറത്തേക്ക് വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.ഈയിടെ നെയ്മർ ജൂനിയർ ഡ്രസ്സിംഗ് റൂമിൽ വെച്ച് ക്ലബ്ബിന്റെ സ്പോർട്ടിംഗ് അഡ്വൈസറായ ലൂയിസ് കാമ്പോസുമായും സഹതാരങ്ങളുമായും വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. ഇക്കാര്യം നെയ്മർ ജൂനിയർ തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർ ജൂനിയർ ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ചു കഴിഞ്ഞു എന്നുള്ള റിപ്പോർട്ട് പ്രമുഖ ഫ്രഞ്ച് ജേണലിസ്റ്റായ സാന്റി ഔന പുറത്തുവിട്ടിരുന്നു. അതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.നെയ്മർ ജൂനിയർ സ്വന്തമാക്കാൻ ഇപ്പോൾ പ്രീമിയർ ലീഗ് ക്ലബ് ആയ ചെൽസിക്ക് താല്പര്യമുണ്ട്.

ചെൽസിയുടെ ഉടമസ്ഥനായ ടോഡ് ബോഹ്ലി പിഎസ്ജിയുടെ പ്രസിഡന്റ് ആയ നാസർ അൽ ഖലീഫിയുമായി പാരീസിൽ വെച്ച് ചർച്ച നടത്തി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നെയ്മറുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇവർ പരിഗണിച്ചിട്ടുണ്ട്.ടോഡ് ബോഹ്ലിയെ സംബന്ധിച്ചിടത്തോളം സാമ്പത്തികം എന്നുള്ളത് അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്ന ഒന്നല്ല. കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ വിൻഡോകളിലും ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ക്ലബ് ചെൽസിയാണ്.

നേരത്തെ നെയ്മറെയും ചെൽസിയെയും ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു.പക്ഷേ ഇത്തവണ നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു എന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്.ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുന്നുണ്ട്. പക്ഷേ വേൾഡ് കപ്പിന് ശേഷം നെയ്മർ ഒരല്പം നിറം മങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *