നെയ്മർ ചെൽസിയിലേക്കെത്തുമോ? തിയാഗോ സിൽവ പറഞ്ഞത് കേൾക്കൂ!
പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്ന ഒരു സമയമാണിത്. നെയ്മറെ ഒഴിവാക്കാൻ പിഎസ്ജി ആലോചിക്കുന്നുണ്ട്. പക്ഷേ ക്ലബ്ബ് വിടാനുള്ള താല്പര്യം ഇതുവരെ നെയ്മർ ജൂനിയർ പരസ്യമായി പുറത്തു കാണിച്ചിട്ടില്ല.എന്നാൽ നെയ്മർ ക്ലബ് വിടാൻ ആലോചിക്കുന്നുണ്ട് എന്നുള്ള കാര്യം പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഏതായാലും ഈ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്ന് നെയ്മർ ജൂനിയർ പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിലേക്ക് എത്തുമെന്നതിനെ കുറിച്ചായിരുന്നു. പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ചെൽസിയുടെ പരിശീലകനായ തോമസ് ടുഷെലിന് കാര്യത്തിൽ താല്പര്യമുണ്ട് എന്നാണ് പലരുടെയും കണ്ടെത്തൽ.
ഏതായാലും ഈയൊരു വിഷയത്തിൽ നെയ്മറുടെ ബ്രസീലിയൻ സഹ താരമായ തിയാഗോ സിൽവ തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്. ഈ വാർത്തയെക്കുറിച്ച് തനിക്ക് കൂടുതൽ ഒന്നും അറിയില്ലെന്നും എന്നാൽ നെയ്മർ ചെൽസിയിലേക്ക് എത്താൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നുമാണ് സിൽവ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Thiago Silva pede por Neymar no Chelsea: "Espero que se concretize"https://t.co/avkk7kkcUD
— ge (@geglobo) June 28, 2022
” നെയ്മർ ജൂനിയർ ചെൽസിയിലേക്ക് വരണം. അങ്ങനെ സംഭവിച്ചാൽ അത് ഏറ്റവും മികച്ച ഒരു കാര്യമായിരിക്കും. അതുമായി ബന്ധപ്പെട്ടു കൊണ്ട് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. നിലവിൽ എനിക്ക് ഇതേക്കുറിച്ച് കൂടുതലൊന്നും അറിയില്ല. പക്ഷേ ഈ വാർത്തകൾ ഒക്കെ സത്യമാവാൻ ഞാൻ ആഗ്രഹിക്കുന്നു ” ഇതാണ് തിയാഗോ സിൽവ പറഞ്ഞിട്ടുള്ളത്.
8 വർഷക്കാലം പിഎസ്ജിയിൽ കളിച്ചതിനു ശേഷം സിൽവ ചെൽസിയിലേക്ക് എത്തുകയായിരുന്നു.ചെൽസിയോടൊപ്പം ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സിൽവക്ക് സാധിച്ചിട്ടുണ്ട്.